Wednesday, May 14, 2025

HomeWorldഹസീന രാജ്യം വിട്ടിട്ടും ബംഗ്ലാദേശില്‍ പ്രതിഷേധമടങ്ങിയില്ല; പ്രതിഷേധക്കാരുടെ അന്ത്യശാസനത്തിനു മുന്നില്‍ ചീഫ് ജസ്റ്റീസും രാജിവെച്ചു

ഹസീന രാജ്യം വിട്ടിട്ടും ബംഗ്ലാദേശില്‍ പ്രതിഷേധമടങ്ങിയില്ല; പ്രതിഷേധക്കാരുടെ അന്ത്യശാസനത്തിനു മുന്നില്‍ ചീഫ് ജസ്റ്റീസും രാജിവെച്ചു

spot_img
spot_img

ധാക്ക: ബംഗ്ലാദേശില്‍ പ്രധാനമന്ത്രി ഷേക്ക് ഹസീനയ്‌ക്കെതിരേ ആരംഭിച്ച പ്രക്ഷോഭം ഹസീനയെ ജന്മനാട്ടില്‍ നിന്നും പാലായനം ചെയ്യിപ്പിച്ചതിനു പിന്നാലെ സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെതിരേയായി. ചീഫ് ജസ്റ്റീസ് രാജിവെയ്ക്കണമെന്ന അന്ത്യശാസനം പ്രതിഷേധക്കാര്‍ നല്കിയതിനു പിന്നാലെ ചീഫ് ജസ്റ്റീസ് ഉബൈദുല്‍ ഹസ്സന്‍ രാജിവെച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ചീഫ് ജസ്റ്റീസ് രാജിവെച്ചില്ലെങ്കില്‍ ചീഫ് ജസ്റ്റിസിന്റെയും സുപ്രീം കോടതി ജഡ്ജിമാരുടെയും വസതികള്‍ ആക്രമിക്കുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ സുപ്രീം കോടതിയിലേയും കീഴ്‌ക്കോടതികളിലെയും ജഡ്ജിമാരുടെ സുരക്ഷ കണക്കിലെടുത്താണ് സ്ഥാനമൊഴിയാന്‍ തീരുമാനിച്ചതെന്ന് ചീഫ് ജസ്റ്റിസ് മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ തന്റെ രാജിക്കത്ത് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീന് അയയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇടക്കാല സര്‍ക്കാരിനെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാന്‍ ചീഫ് ജസ്റ്റിസ് ഗൂഢാലോചന നടത്തുകയാണെന്ന് ആരോപിച്ചാണ് പുതിയ പ്രതിഷേധം ആരംഭിച്ചത്.

വിദ്യാര്‍ഥികളും അഭിഭാഷകരും ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ സുപ്രിം കോടതിയിലേക്ക് മാര്‍ച്ച് ചെയ്യുകയും കോടതി പരിസരം കയ്യടക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments