കൊണാക്രി: പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗിനിയില്‍ സൈനിക അട്ടിമറി. പ്രസിഡന്‍റ് ആല്‍ഫ കോണ്ടെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പിരിച്ചുവിട്ടതായും സൈന്യം അറിയിച്ചു.
തലസ്ഥാനത്തെ പ്രസിഡന്‍റിന്‍െറ കൊട്ടാരത്തിനു സമീപം ഞായറാഴ്ച വെടിവെപ്പുണ്ടായിരുന്നു. മൂന്നു സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. അത്കഴിഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് സൈന്യം രാജ്യത്തിന്‍െറ നിയന്ത്രണം ഏറ്റെടുത്തത്.
83 കാരനായ പ്രസിഡന്‍റ് കോണ്ടെ എവിടെയാണെന്ന് വ്യക്തമല്ല. സൈനിക മേധാവി കേണല്‍ മമാദി ദൂംബയയും ഇതെ കുറിച്ച് സൂചന നല്‍കിയിട്ടില്ല. ഭരണഘടന പിരിച്ചുവിട്ടതായും രാജ്യത്തിന്‍െറ അതിര്‍ത്തികള്‍ അടച്ചതായും ദൂംബയ അറിയിച്ചു.
സൈനിക അട്ടിമറിക്കു പിന്നാലെ സൈന്യം നഗരങ്ങളില്‍ പട്രോളിങ് ആരംഭിച്ചു. ചിലയിടങ്ങളില്‍ ജനങ്ങളോട് വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രസിഡന്‍റിന്‍െറ കൊട്ടാരത്തിനു ചുറ്റും സായുധധാരികളായ സൈന്യം റോന്തു ചുറ്റുകയാണ്.
കഴിഞ്ഞവര്‍ഷം കോണ്ടെ മൂന്നാമതും പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് രാജ്യം അസ്ഥിരതയിലേക്ക് നീങ്ങിയത്. ഭരണഘടനഭേദഗതിയിലൂടെയാണ് അദ്ദേഹം മൂന്നാമതുംഅധികാരത്തിലെത്തിയത്. ഇതിനെതിരെ രാജ്യത്ത് വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. നിരവധിയാളുകള്‍ കൊല്ലപ്പെടുകയും ചെയ്തു.