Saturday, September 24, 2022

HomeWorldമുന്‍ ബ്രിട്ടീഷ് അംബാസഡര്‍ക്കും ഭര്‍ത്താവിനും മ്യാന്‍മറില്‍ തടവ്

മുന്‍ ബ്രിട്ടീഷ് അംബാസഡര്‍ക്കും ഭര്‍ത്താവിനും മ്യാന്‍മറില്‍ തടവ്

spot_img
spot_img

ബാങ്കോക്ക്: മുന്‍ ബ്രിട്ടിഷ് അംബാസഡര്‍ വിക്കി ബൗമാനും ഭര്‍ത്താവിനും മ്യാന്‍മറിലെ പട്ടാള ഭരണകൂടം ഒരു വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു.

കുടിയേറ്റ നിയമം ലംഘിച്ചുവെന്നാരോപിച്ച്‌ കഴിഞ്ഞ മാസം 24നാണ് ഇരുവരെയും അറസ്ററ് ചെയ്തത്.

താമസസ്ഥലം സംബന്ധിച്ച്‌ കൃത്യമായ വിവരം റജിസ്ററര്‍ ചെയ്യാത്തതിനാണ് ശിക്ഷ. യാങ്കോണിലെ ഇന്‍സീന്‍ ജയിലില്‍ രഹസ്യവിചാരണ നടത്തിയാണ് ശിക്ഷ വിധിച്ചത്.

2002~06 ല്‍ മ്യാന്‍മറില്‍ അംബാസഡറായിരുന്ന വിക്കിയും ഭര്‍ത്താവ് മ്യാന്‍മര്‍ സ്വദേശിയായ ചിത്രകാരന്‍ ഹെറ്റീന്‍ ലിന്നും 2013 മുതല്‍ മ്യാന്‍മര്‍ സെന്റര്‍ ഫോര്‍ റെസ്പോണ്‍സിബിള്‍ ബിസിനസ് എന്ന് മനുഷ്യാവകാശ സംഘടനയുണ്ടാക്കി പ്രവര്‍ത്തിച്ചുവരികയായിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments