Thursday, April 25, 2024

HomeWorldഉപരോധം തീരാതെ വാതക പൈപ് ലൈന്‍ തുറക്കില്ലെന്ന് പുടിന്‍

ഉപരോധം തീരാതെ വാതക പൈപ് ലൈന്‍ തുറക്കില്ലെന്ന് പുടിന്‍

spot_img
spot_img

മോസ്കോ: യൂറോപ്പിലേക്ക് പ്രകൃതിവാതകമൊഴുകുന്ന പ്രധാന പൈപ് ലൈന്‍ ഉടനൊന്നും തുറക്കില്ലെന്ന് റഷ്യ. രാജ്യത്തെ കുരുക്കി ഉപരോധം കനപ്പിക്കുന്ന യൂറോപ്പിന് നിലപാട് മാറ്റാതെ ഇനി വാതകം നല്‍കില്ലെന്നും ക്രൈംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി.

ഏറ്റവും വലിയ വാതക പൈപ് ലൈനായ നോര്‍ഡ് സ്ട്രീം1 അറ്റകുറ്റപ്പണികള്‍ക്കെന്ന പേരിലാണ് അടച്ചിട്ടിരുന്നത്. എന്നാല്‍, രാജ്യത്തിനെതിരെയും നിരവധി കമ്ബനികള്‍ക്കെതിരെയും പാശ്ചാത്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചതാണ് പ്രശ്നമായതെന്നും അതല്ലാതെ മറ്റു കാരണങ്ങളൊന്നും പൈപ് ലൈന്‍ അടച്ചിടലിന് പിന്നിലില്ലെന്നും പെസ്കോവ് പറഞ്ഞു.

യൂനിറ്റുകളില്‍ ആവശ്യമായ അറ്റകുറ്റപ്പണികള്‍ക്കും വസ്തുവകകള്‍ നീക്കുന്നതിനും ഉപരോധംമൂലം സാധിക്കുന്നില്ലെന്നും അദ്ദേഹം തുടര്‍ന്നു.

റഷ്യയിലെ ഏറ്റവും വലിയ എണ്ണക്കമ്ബനിയായ ഗ്യാസ്പ്രോമിന് കീഴിലുള്ള പൈപ് ലൈന്‍ അനിശ്ചിതമായി അടച്ചിടുന്നതായി വെള്ളിയാഴ്ചയാണ് പ്രഖ്യാപനമുണ്ടായത്. മൂന്നു ദിവസത്തേക്കെന്നായിരുന്നു ആദ്യം അറിയിപ്പ് നല്‍കിയത്. ടര്‍ബൈനുകളിലെ ചോര്‍ച്ച പരിഹരിക്കാനാകാത്തതാണ് വിഷയമെന്നും കമ്ബനി അറിയിച്ചു.

2011 മുതല്‍ പ്രവര്‍ത്തിക്കുന്ന നോര്‍ഡ് സ്ട്രീം1 പൈപ് ലൈന്‍ വഴിയാണ് യൂറോപ്പിലെ മിക്ക രാജ്യങ്ങളിലേക്കും റഷ്യന്‍വാതകം ഒഴുകുന്നത്. ഇത് അടച്ചിടുന്നത് യൂറോപ്പിലുടനീളം കനത്ത വാതകപ്രതിസന്ധി സൃഷ്ടിക്കും. നടപടിക്കെതിരെ യൂറോപ്യന്‍ രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ധനം ആയുധമാക്കുകയാണ് റഷ്യയെന്ന് യു.എസും കുറ്റപ്പെടുത്തി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments