Tuesday, April 16, 2024

HomeWorldസപറോഷിയ മേഖല സൈനിക മുക്തമാക്കണം; അടിയന്തിര നടപടിയ്ക്ക് ഐക്യരാഷ്‌ട്ര സഭ

സപറോഷിയ മേഖല സൈനിക മുക്തമാക്കണം; അടിയന്തിര നടപടിയ്ക്ക് ഐക്യരാഷ്‌ട്ര സഭ

spot_img
spot_img

ന്യൂയോര്‍ക്ക്: യുക്രെയ്‌നില്‍ റഷ്യയുടെ അധീനതയിലായ സപറോഷിയ ആണവ നിലയത്തിന്റെ നിയന്ത്രണത്തില്‍ നിന്ന് സൈന്യത്തെ അടിയന്തിരമായി നീക്കണമെന്ന് ഐക്യരാഷ്‌ട്ര സഭ.

ആണവ നിലയത്തിന് കേടുപാടുകള്‍ സംഭവിച്ചെന്നും എന്ത് ദുരന്ത മുണ്ടായാലും റഷ്യമാത്രമായിരിക്കും ഉത്തരവാദിയെന്ന് യുക്രെയ്ന്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് റഷ്യന്‍ സൈനികരെ പ്രദേശത്തു നിന്നും നീക്കിയുള്ള പരിശോധന വേണമെന്ന നിര്‍ദ്ദേശം അന്റോണിയോ ഗുട്ടാറസ് മുന്നോട്ട് വെച്ചത്.

സപറോഷിയ ആണവ നിലയം പരിശോധിക്കാന്‍ വിദഗ്ധരുടെ സംഘത്തെ ഐക്യരാഷ്‌ട്ര സഭ അയച്ചിരിക്കുകയാണ്. അന്താരാഷ്‌ട്ര ആണവോര്‍ജ്ജ ഏജന്‍സി(ഐഎഈഎ) മേധാവി റാഫേല്‍ മറിയാനോ ഗ്രോസിയുടെ നേതൃത്വത്തിലാണ് പരിശോധനയ്‌ക്കായുള്ള നടപടികള്‍ നടക്കുന്നത്.

ആണവ നിലയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അവസാന റിയാക്ടറും ഈ ആഴ്ച നിര്‍ത്തിയതോടെ പരിശോധന വേഗത്തിലാക്കാനാണ് അന്താരാഷ്‌ട്ര ഏജന്‍സി ഒരുങ്ങുന്നത്.

സപറോഷിയ ആണവ നിലയത്തില്‍ പരിശോധന നടത്താന്‍ റഷ്യ അനുമതി നല്‍കുകയും ചെയ്തിട്ടുണ്ട്. യുക്രെയ്നെതിരെ ശക്തമായ ഷെല്ലിംഗ് റഷ്യ ആരംഭിച്ച മാര്‍ച്ചിലാണ് ആണവ നിലയ പരിസരത്ത് കേടുപാടുകള്‍ സംഭവിച്ചത്. എന്നാല്‍ ആണവ നിലയത്തിന് കേടില്ലെന്ന് റഷ്യ ആവര്‍ത്തിച്ചിരിക്കുകയാണ്.

എല്ലാ പ്രദേശത്തും ഷെല്ലിംഗ് രണ്ടുഭാഗത്തുനിന്നും നടക്കുന്നതിനാല്‍ ഭൂമിയിലുണ്ടാകുന്ന എല്ലാ പ്രകമ്ബനങ്ങളും ആണവനിലയത്തിലെ റിയാക്ടറുകളെ ബാധിക്കുമെന്ന ആശങ്ക യൂറോപ്പിലെ എല്ലാ രാജ്യങ്ങളും പങ്കുവയ്‌ക്കുകയാണ്.

ലോക പ്രശസ്തമായ ചെര്‍ണോബില്‍ ആണവ നിലയം ഫെബ്രുവരി 28ന് തന്നെ റഷ്യയുടെ നിയന്ത്രണത്തിലായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments