Thursday, March 28, 2024

HomeWorldലോകം സാമ്ബത്തിക മാന്ദ്യത്തിലേയ്‌ക്കെന്ന് ഐ എം എഫ്

ലോകം സാമ്ബത്തിക മാന്ദ്യത്തിലേയ്‌ക്കെന്ന് ഐ എം എഫ്

spot_img
spot_img

ന്യൂയോര്‍ക്ക് : ലോകം സാമ്ബത്തിക മാന്ദ്യത്തിലേയ്ക്ക് നീങ്ങുന്നതായി ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐ എം എഫ് ) വിദഗ്ധരുടെ മുന്നറിയിപ്പ് .ചൈനയിലെയും റഷ്യയിലെയും മാന്ദ്യം, യു എസിലെ ഉപഭോക്തൃ ചെലവില്‍ വന്ന ഇടിവ്,കുതിച്ചുയരുന്ന പണപ്പെരുപ്പം, മോശം സാമ്ബത്തിക സാഹചര്യങ്ങള്‍ എന്നിവയാണ് മാന്ദ്യത്തിന് കാരണമാകുന്ന സംഗതികളെന്ന് ഇവര്‍ വിശദീകരിക്കുന്നു.

യൂറോപ്പും സാമ്ബത്തിക മാന്ദ്യത്തിലേയ്ക്കാണ് നീങ്ങുകയാണ്.റഷ്യയില്‍ നിന്നുള്ള ഗ്യാസ് വിതരണത്തിലെ പ്രശ്നങ്ങളും പണപ്പെരുപ്പവുമാണ് ഇവിടെ വില്ലന്മാര്‍. എന്നിരുന്നാലും യൂറോപ്യന്‍ തൊഴില്‍ വിപണിയും മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്.കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ലോകം സാമ്ബത്തി മാന്ദ്യത്തിലേയ്ക്ക് കൂപ്പുകുത്താന്‍ പോവുകയാണെന്നാണ് അന്താരാഷ്ട്ര നാണയ നിധിയുടെ നിഗമനം.

ഉക്രൈയ്ന്‍ യുദ്ധത്തിന്റെ ആഘാതം സാമ്ബത്തിക സ്ഥിതിയെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ജൂലൈയില്‍ ഐ എം എഫ് അവരുടെ 2022 ആഗോള വളര്‍ച്ചാ പ്രവചനം 3.2 ശതമാനമായി കുറച്ചിരുന്നു.ഏപ്രിലിലെ പ്രവചനത്തേക്കാള്‍ ഒരു ശതമാനം കുറവാണിത്.

യുഎസ് ഇതിനകം തന്നെ മാന്ദ്യം അനുഭവിക്കുകയാണെന്ന് വിദഗ്ധര്‍ പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments