Friday, April 19, 2024

HomeWorldയു.എന്‍ മനുഷ്യാവകാശ ഹൈ കമീഷനായി ഓസ്ട്രിയയുടെ വോള്‍ക്കര്‍ ടര്‍ക്ക്

യു.എന്‍ മനുഷ്യാവകാശ ഹൈ കമീഷനായി ഓസ്ട്രിയയുടെ വോള്‍ക്കര്‍ ടര്‍ക്ക്

spot_img
spot_img

ന്യൂയോര്‍ക്ക്: ഓസ്ട്രിയയുടെ വോള്‍ക്കര്‍ ടര്‍ക്കിനെ യു.എന്‍ മനുഷ്യാവകാശ വിങ്ങി​ന്റെ ഹൈ കമീഷണറായി നിയോഗിച്ചു.

യു.എന്‍. സെക്രട്ടറി ​ജനറല്‍ അന്റോണിയോ ഗുട്ടറസ് ടര്‍ക്കിനെ നിയമിച്ചത്.

ടര്‍ക്ക് ലോകത്തെ മനുഷ്യാവകാശ പ്രശ്നങ്ങളില്‍ കാലങ്ങളായി സജീവമായി ഇടപെടുന്നയാളാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ കത്തില്‍ പറഞ്ഞു. ലോകത്തെ ഏറ്റവും ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രത്യേകിച്ച്‌ അഭയാര്‍ഥികള്‍, രാജ്യമില്ലാത്തവര്‍ എന്നിവരുടെ സംരക്ഷണത്തിന് വേണ്ടി പ്രയത്നിച്ചയാളാണ് ടര്‍ക്ക്.

നിലവില്‍ യു.എന്‍ എക്സിക്യൂട്ടീവ് ഓഫീസ് അണ്ടര്‍ സെക്രട്ടറിയായാണ് ടര്‍ക്ക് പ്രവര്‍ത്തിക്കുന്നത്.

യു.എന്‍ മനുഷ്യാവകാശ വിങ്ങിന്റെ ഹൈകമീഷണറായി നിയോഗിച്ചത് ആദരമായി കരുതുന്നുവെന്ന് ടര്‍ക്ക് ട്വീറ്റ് ചെയ്തു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments