Saturday, September 24, 2022

HomeWorldആണവായുധ രാഷ്ട്രമെന്ന് സ്വയം പ്രഖ്യാപിച്ച്‌ ഉത്തര കൊറിയ

ആണവായുധ രാഷ്ട്രമെന്ന് സ്വയം പ്രഖ്യാപിച്ച്‌ ഉത്തര കൊറിയ

spot_img
spot_img

സോള്‍: ആണവായുധ രാഷ്ട്രമായി സ്വയം പ്രഖ്യാപിക്കുന്ന നിയമം ഉത്തര കൊറിയ പാസാക്കി. സ്റ്റേറ്റ് ന്യൂസ് ഏജന്‍സി കെസിഎന്‍എയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈ തീരുമാനത്തില്‍ മാറ്റം വരുത്താനാകില്ലെന്ന് ഭരണാധികാരി കിം ജോങ് ഉന്‍ വ്യക്തമാക്കി.

ഭൂമിയില്‍ ആണവായുധങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം, സാമ്രാജ്യത്വവും യുഎസിന്റെയും അതിന്റെ അനുയായികളുടെയും ഉത്തരകൊറിയന്‍ വിരുദ്ധ കുതന്ത്രങ്ങളും നിലനില്‍ക്കുന്നിടത്തോളം, നമ്മുടെ ആണവശക്തിയെ ശക്തിപ്പെടുത്തുന്നതിനുള്ള നമ്മുടെ പാത ഒരിക്കലും അവസാനിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ആണവ നിരായുധീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുകയും ചെയ്തു. ന്യൂക്ലിയര്‍ ടെക്നോളജി മറ്റ് രാജ്യങ്ങളുമായി പങ്കിടുന്നതും പുതിയ നിയമം നിരോധിച്ചിട്ടുണ്ട്

ഉപരോധങ്ങള്‍ മറികടന്ന് 2006-2017 കാലയളവില്‍ ആറ് ആണവ പരീക്ഷണങ്ങളാണ് ഉത്തര കൊറിയ നടത്തിയത്. ഐക്യരാഷ്ട്ര സംഘടനയുടെ സുരക്ഷ കൗണ്‍സില്‍ തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി സൈനിക, മിസൈല്‍ ശക്തി വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്ന ഉത്തര കൊറിയ അയല്‍ക്കാരായ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഭീഷണിയാകുകയാണ്.

2019-ല്‍ കിം ദീര്‍ഘദൂര വിക്ഷേപണങ്ങളും ആണവപരീക്ഷണങ്ങളും നടത്തിയിരുന്നു. അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണവ നിരായുധീകരണം ലക്ഷ്യമിട്ട് കിമ്മുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും എങ്ങുമെത്തിയില്ല. ഉത്തര കൊറിയയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് ബൈഡന്‍ ഭരണകൂടം സൂചന നല്‍കിയെങ്കിലും ബൈഡന്‍ കിമ്മിനെ കാണാന്‍ തയാറാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments