Sunday, October 2, 2022

HomeWorldരാജ്ഞിയുടെ സംസ്‌കാരം സെപ്റ്റംബര്‍ 19 തിങ്കളാഴ്ച്ച

രാജ്ഞിയുടെ സംസ്‌കാരം സെപ്റ്റംബര്‍ 19 തിങ്കളാഴ്ച്ച

spot_img
spot_img

ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്റ്റംബര്‍ 19 തിങ്കളാഴ്ച്ച നടത്തുമെന്നു സ്ഥിരീകരിച്ചു.

വെസ്റ്റമിന്‍സ്റ്റര്‍ ആബിയില്‍ രണ്ടു നൂറ്റാണ്ടിനു ശേഷമാണു ഒരു രാജകുടുംബാംഗത്തെ സംസ്കരിക്കുന്നത്. വിന്‍ഡ്‌സറില്‍ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്റെ സമീപമാവും രാജ്ഞിയുടെ അന്ത്യനിദ്ര.

തിങ്കളാഴ്ച ബ്രിട്ടനില്‍ ബാങ്കുകള്‍ക്ക് അവധിയായിരിക്കുമെന്നു ചാള്‍സ് രാജാവ് പ്രഖ്യാപിച്ചു. ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുള്ള അന്നു രാജ്യം മൊത്തത്തില്‍ നിശ്ചലമാകും. രാജ്യം രാജ്ഞിക്കു ആദരം അര്‍പ്പിക്കുന്ന ചടങ്ങുകള്‍ ഞായറാഴ്ച രാവിലെ 10 നു ആരംഭിക്കും.

ചൊവാഴ്ച വൈകിട്ട് സ്കോട്ലന്‍ഡിലെ എഡിന്‍ബറയിലുള്ള ബെല്‍മോറല്‍ കൊട്ടാരത്തില്‍ നിന്നു രാജ്ഞിയുടെ മൃതദേഹം പുത്രി ആന്‍ രാജകുമാരി നയിക്കുന്ന വിലാപയാത്രയില്‍ ലണ്ടനില്‍ ബക്കിംഗാം കൊട്ടാരത്തിലേക്കു കൊണ്ടുപോകും. വെസ്റ്റമിന്‍റ്സ്റ്റര്‍ ഹാളില്‍ ദിവസവും 23 മണിക്കൂര്‍ ജനങ്ങള്‍ക്കു ആദരാഞ്ജലി അര്‍പ്പിക്കാം. മൂന്നു ദിവസമാണ് അതിനു അനുവദിച്ചിട്ടുള്ളത്.

കാന്റര്‍ബറി ആര്‍ച് ബിഷപ്പാണ് സംസ്കാര ചടങ്ങിന് നേതൃത്വം നല്‍കുക. സെന്റ് ജോര്‍ജ് ചാപ്പലില്‍ ആയിരിക്കും ശുശ്രൂഷ. അന്തിമ ദര്‍ശന സമയത്തു ചാള്‍സ് ഒരു കൈപ്പിടി ചുവന്ന മണ്ണ് വെള്ളിപ്പാത്രത്തില്‍ നിന്നെടുത്തു അമ്മയുടെ മൃതദേഹത്തിനു മേല്‍ തൂവും.

യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന സംസ്കാര ചടങ്ങിന് എത്തുന്ന ജനക്കൂട്ടം പൊലീസിനു കടുത്ത വെല്ലുവിളിയാണ്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments