Sunday, October 2, 2022

HomeWorldഓമനിച്ചു വളര്‍ത്തിയ കംഗാരുവിന്‍റെ ആക്രമണത്തില്‍ വൃദ്ധന്‍ കൊല്ലപ്പെട്ടു

ഓമനിച്ചു വളര്‍ത്തിയ കംഗാരുവിന്‍റെ ആക്രമണത്തില്‍ വൃദ്ധന്‍ കൊല്ലപ്പെട്ടു

spot_img
spot_img

ഓമനിച്ചു വളര്‍ത്തിയ കംഗാരുവിന്‍റെ ആക്രമണത്തില്‍ വൃദ്ധന്‍ കൊല്ലപ്പെട്ടു. ആസ്ത്രേലിയയിലാണ് സംഭവം. 77കാരനാണ് കൊല്ലപ്പെട്ടത്.

ആസ്ത്രേലിയയില്‍ 86 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കംഗാരുവിന്‍റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു.

പടിഞ്ഞാറന്‍ ആസ്ത്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ നഗരമായ റെഡ്‌മണ്ടിലാണ് ഗുരുതര പരിക്കുകളോടെ വൃദ്ധനെ കണ്ടെത്തിയത്.

ആംബുലന്‍സ് ജീവനക്കാര്‍ എത്തുമ്ബോള്‍ വൃദ്ധനു സമീപം കം​ഗാരുവുണ്ടായിരുന്നു. വൃദ്ധനു സമീപമെത്താന്‍ അനുവദിക്കാതെ കംഗാരു, ആംബുലന്‍സ് ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ കംഗാരുവിനെ വെടിവെച്ചു കൊല്ലേണ്ടിവന്നുവെന്ന് പൊലീസ് പറഞ്ഞു.

ആസ്ത്രേലിയയിലെ ഗ്രേറ്റ് സതേണ്‍ മേഖലയില്‍ ചാരനിറത്തിലുള്ള കംഗാരുവിനെയാണ് പൊതുവെ കാണാറുള്ളത്. ഈ ഇനത്തിലെ ആണ്‍ കം​ഗാരുവിന് 2.2 മീറ്റര്‍ വരെ നീളവും 70 കിലോ വരെ ഭാരവും ഉണ്ടാകും.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments