Friday, April 19, 2024

HomeWorldപ്രളയത്തില്‍ തകര്‍ന്ന് പാകിസ്ഥാന്‍; 4,000 കോടി ഡോളർ നഷ്ടം

പ്രളയത്തില്‍ തകര്‍ന്ന് പാകിസ്ഥാന്‍; 4,000 കോടി ഡോളർ നഷ്ടം

spot_img
spot_img

ഇസ്ലാമാബാദ്: പാകിസ്ഥാനിലുണ്ടായ പ്രളയത്തില്‍ 4,000കോടി ഡോളറിന്റെ
നഷ്ടമുണ്ടായെന്ന് വിലയിരുത്തല്‍.

1,800 കോടി ഡോളറിന്റെ നാശനഷ്ടമെന്ന നാഷണല്‍ ഫ്‌ലഡ് റെസ്‌പോണ്‍സ് കോര്‍ഡിനേഷന്‍ സെന്ററിന്റെ ആദ്യ വിലയിരുത്തല്‍ തിരുത്തിയാണ് പുതിയ കണക്കെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വെള്ളപ്പൊക്കത്തിലുണ്ടായ നാശനഷ്ടം 3,000 മുതല്‍ 4,000കോടി ഡോളര്‍
വരെയാണ് എന്നാണ് കണക്കുകള്‍ സൂപിപ്പിക്കുന്നതെന്ന് പാകിസ്ഥാന്‍ ആസൂത്രണകാര്യ മന്ത്രി അഹ്‌സന്‍ ഇഖ്ബാല്‍ പറഞ്ഞു. നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ വേള്‍ഡ് ബാങ്കിന്റെ അടക്കം സഹായം തേടാനാണ് പാകിസ്ഥാന്റെ തീരുമാനം.

പാകിസ്ഥാനില്‍ 3,000 കോടി ഡോളറിന്റെ നാശനഷ്ടം സംഭവിച്ചിരിക്കാം എന്നായിരുന്നു കഴിഞ്ഞയാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയ ഗുട്ടറെസന്‍സ് വിലയിരുത്തിയത്. എന്നാല്‍ ഇതിലും വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് പുറത്തുവന്ന കണക്കുകള്‍ സൂപിപ്പിക്കുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments