Saturday, September 24, 2022

HomeWorld2023 ജി 20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും

2023 ജി 20 ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും

spot_img
spot_img

ലോകത്തെ 20 വന്‍ സാമ്പത്തിക ശക്തികളുടെ പൊതു വേദിയായ ‘ജി20’യുടെ 2023 ലെ ഉച്ചകോടിക്ക് ഇന്ത്യ വേദിയാകും.

ഉച്ചകോടിയിൽ യു.എ.ഇ അതിഥിരാജ്യമാകും. 2023 സെപ്തംബർ ഒൻപത്, പത്ത് തീയതികളിൽ ന്യൂഡൽഹിയിൽ വെച്ച് നടക്കുന്ന ജി-20 ഉച്ചകോടിയിലേക്ക് യുഎഇയെ അതിഥി രാജ്യമായി ഇന്ത്യ ക്ഷണിച്ചു.

ഉച്ചകോടിയിലേക്ക് ഒമാന്‍, ഈജിപ്ത്, മൊറീഷ്യസ്, നെതര്‍ലന്‍ഡ്, നൈജീരിയ, സിംഗപ്പൂര്‍, സ്പെയിന്‍, ബംഗ്ലദേശ് എന്നീ രാജ്യങ്ങളെയും ക്ഷണിക്കും.

ഡിസംബര്‍ ഒന്നിന് ഇന്ത്യ ജി-20 അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാനൊരുങ്ങുന്നതിനിടെയുള്ള ആദ്യ പ്രഖ്യാപനമാണിത്.

അര്‍ജന്റീന, ഓസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനീഷ്യ, ഇറ്റലി, ജപ്പാന്‍, റിപ്പബ്ലിക് ഓഫ് കൊറിയ, മെക്സിക്കോ, റഷ്യ, സൗദി , ദക്ഷിണാഫ്രിക്ക, തുര്‍ക്കി, യുകെ, യുഎസ് എന്നീ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ചേര്‍ന്നതാണ് ജി-20.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments