Saturday, September 24, 2022

HomeWorldറഷ്യൻ മിസൈലാക്രമണത്തില്‍ യുക്രൈനിലെ കൂറ്റന്‍ ഡാം തകര്‍ന്നു

റഷ്യൻ മിസൈലാക്രമണത്തില്‍ യുക്രൈനിലെ കൂറ്റന്‍ ഡാം തകര്‍ന്നു

spot_img
spot_img

കീവ്: റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ യുക്രൈനില്‍ അണക്കെട്ട് തകര്‍ന്നു. കിഴക്കന്‍ യുക്രൈന്‍ നഗരമായ ക്രീവി റിയയിലെ അണക്കെട്ടാണ് തകര്‍ത്തത്. സമീപപ്രദേശങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു.

യുക്രൈന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ സെലന്‍സ്കിയുടെ ജന്മനാടാണ് ക്രീവി റിയ.

യുക്രൈന്‍ സൈന്യം കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കിയതോടെയാണ് അണക്കെട്ടുകളും വൈദ്യുതി നിലങ്ങളും അടക്കം പ്രധാന കേന്ദ്രങ്ങള്‍ക്ക് നേരെ റഷ്യ ആക്രമണം ശക്തമാക്കിയത്.

ജനവാസമേഖകളിലാണ് റഷ്യ ആക്രമണം കടുപ്പിച്ചതെന്ന് യുക്രൈന്‍ ആരോപിച്ചു. കറാച്ചുന്‍ അണക്കെട്ട് തകര്‍ക്കുന്നതിന് റഷ്യന്‍ എട്ട് റഷ്യന്‍ ക്രൂസ് മിസൈലുകള്‍ ഉപയോഗിച്ചെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

അണക്കെട്ടും പമ്ബിങ് സ്റ്റേഷനും തകര്‍ന്നതോടെ നഗരം വെള്ളത്തിലാണെന്നും സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പരിശ്രമിക്കുകയാണെന്നും യുക്രൈന്‍ പ്രസിഡന്‍റിന്‍റെ ഓഫീസ് അറിയിച്ചു.

ആക്രമണത്തില്‍ അണക്കെട്ടിന് കാര്യമായ തകരാര്‍ സംഭവിച്ചെന്നും സമീപപ്രദേശത്തെ പാലങ്ങളെല്ലാം ഒലിച്ചു പോയെന്നും 650,000 ആളുകള്‍ താമസിച്ചിരുന്ന നഗരത്തിലെ ഭൂരിഭാഗം കെട്ടിടങ്ങളിലും വെള്ളം കയറിയെന്നും യുക്രൈന്‍ അറിയിച്ചു. ഡൈനിപ്പര്‍ നദീമുഖത്തുള്ള നഗരമാണ് ക്രിവി റിയ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments