Thursday, March 28, 2024

HomeWorldയുക്രെയിൻ ഇസിയം മേഖലയിലെ കൂട്ടക്കുഴിമാടം: പുടിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍

യുക്രെയിൻ ഇസിയം മേഖലയിലെ കൂട്ടക്കുഴിമാടം: പുടിനെതിരെ യുദ്ധക്കുറ്റം ചുമത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍

spot_img
spot_img

കീവ്: റഷ്യന്‍ അധിനിവേശത്തിനിട യുക്രൈനില്‍ വീണ്ടും കൂട്ടക്കുഴിമാടം കണ്ടെത്തിയ സംഭവത്തില്‍ യുദ്ധക്കുറ്റം ചുമത്തി ഉത്തരവാദികളെ കര്‍ശനമായി ശിക്ഷിക്കണമെന്ന് യൂറോപ്യന്‍ യൂനിയന്‍ പ്രസിഡന്റ് ചുമതല വഹിക്കുന്ന ചെക് റിപ്പബ്ലിക് വിദേശകാര്യ മന്ത്രി ജാന്‍ ലിപാവ്‌സ്‌കി ആവശ്യപ്പെട്ടു.

യുക്രെയ്ന്‍ പ്രത്യാക്രമണത്തെ തുടര്‍ന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയ ഇസിയം മേഖലയിലാണ് കൂട്ടക്കുഴിമാടം കണ്ടെത്തിയത്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ പൊതുജനങ്ങളാണ് ക്രൂരമായി കൊല്ലപ്പെട്ടതെന്ന് യുക്രെയ്ന്‍ പറയുന്നു. വനമേഖലയില്‍ കൂടുതല്‍ ഉണ്ടാകാമെന്ന് കരുതുന്നു. 21ാം നൂറ്റാണ്ടില്‍ സിവിലിയന്മാര്‍ക്കെതിരായ ആക്രമണം ചിന്തിക്കാനും അംഗീകരിക്കാനും കഴിയാത്തതാണ്. പ്രത്യേക അന്താരാഷ്ട്ര ട്രിബ്യൂണല്‍ രൂപവത്കരിച്ച്‌ അന്വേഷണം നടത്തി വസ്തുത കണ്ടെത്തി ഉത്തരവാദികളെ ശിക്ഷിക്കണമെന്ന് ജാന്‍ ലിപാവ്‌സ്‌കി പറഞ്ഞു.

അതിനിടെ പൊതുജനങ്ങളെ പീഡിപ്പിച്ചതിന്റെ പുതിയ തെളിവ് കണ്ടെത്തിയിട്ടുണ്ടെന്നും ഖാര്‍കിവ് മേഖലയില്‍ പത്തിലേറെ മര്‍ദന കേന്ദ്രങ്ങള്‍ കണ്ടെത്തിയതായും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി ആരോപിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments