Saturday, September 23, 2023

HomeWorldപട്ടിണി; ലോകത്ത് ഓരോ നാല് സെക്കന്‍ഡിലും ഒരാള്‍ മരിക്കുന്നുവെന്ന് കണക്കുകൾ !

പട്ടിണി; ലോകത്ത് ഓരോ നാല് സെക്കന്‍ഡിലും ഒരാള്‍ മരിക്കുന്നുവെന്ന് കണക്കുകൾ !

spot_img
spot_img

ലോകത്ത് പട്ടിണി മൂലം ഓരോ നാല് സെക്കന്‍ഡിലും ഒരാള്‍ മരിക്കുന്നുണ്ടെന്ന ഞെട്ടിക്കുന്ന കണക്കുമായി 75 രാജ്യങ്ങളില്‍ നിന്നുള്ള 238 സംഘടനകള്‍.

ഓക്സ്ഫം, സേവ് ദി ചില്‍ഡ്രന്‍, പ്ലാന്‍ ഇന്റര്‍നാഷണല്‍ അടക്കമുള്ള എന്‍ജിഒകളാണ് മുന്നറിയിപ്പുമായി രം​ഗത്തെത്തിയത്.

പട്ടിണി പ്രതിസന്ധി മറികടക്കാന്‍ അന്താരാഷ്ട്രതലത്തില്‍ നടപടികള്‍ ആവശ്യമാണെന്ന് സംഘടനകള്‍ ഐക്യരാഷ്ട്ര സഭയെ അറിയിച്ചു. 45 രാജ്യങ്ങളിലായി 50 ലക്ഷം ആളുകള്‍ പട്ടിണിയുടെ വക്കിലാണെന്നും എന്‍ജിഒകള്‍ സംയുക്തമായി സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കുന്നു. ഓരോ ദിവസവും 19,700 പേര്‍ പട്ടിണി മൂലം മരിക്കുന്നു.

345 ദശലക്ഷം പേരാണ് ഇപ്പോള്‍ കടുത്ത പട്ടിണി അനുഭവിക്കുന്നത്. 2019നേക്കാള്‍ ഇരട്ടിയിലധികമാണിത്.

21ാം നൂറ്റാണ്ടില്‍ ഇനി പട്ടിണി അനുവദിക്കില്ലെന്ന് ലോക നേതാക്കളുടെ വാഗ്ദാനങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ സോമാലിയ ഇപ്പോഴും കടുത്ത പ്രതിസന്ധിയിലാണെന്നും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments