Tuesday, September 27, 2022

HomeWorldഇറാനില്‍ പ്രതിഷേധിക്കുന്ന സ്ത്രീകളെ പിന്തുണച്ച്‌ ബൈഡന്‍

ഇറാനില്‍ പ്രതിഷേധിക്കുന്ന സ്ത്രീകളെ പിന്തുണച്ച്‌ ബൈഡന്‍

spot_img
spot_img

യുണൈറ്റഡ് നേഷന്‍സ്: ഇറാനില്‍ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച്‌ മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത കുര്‍ദ് വനിത മഹ്സ അമീനി (22) കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍.

മഹ്സയുടെ മരണം ഇറാനില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഘര്‍ഷത്തില്‍ എട്ട് പേര്‍ മരിച്ചു.

ഐക്യരാഷ്ട്രസഭയില്‍ ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റാസിയുടെ പ്രസംഗത്തിന് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ ഇറാനിലെ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. അടിസ്ഥാന അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇറാനില്‍ പ്രതിഷേധിക്കുന്ന ധീരരായ പൗരന്‍മാര്‍ക്കും സ്ത്രീകള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്ന് ബൈഡന്‍ യുഎന്‍ ജനറല്‍ പൊതുസഭയില്‍ പറഞ്ഞു.

ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച്‌ കഴിഞ്ഞ 13ന് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമീനി മൂന്ന് ദിവസത്തിന് ശേഷം ടെഹ്റാനിലെ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. മഹ്സയുടെ ജന്‍മനാടായ സാഖെസ് നഗരത്തിലടക്കം ന്യൂനപക്ഷ കുര്‍ദ് മേഖലയിലെ 7 പ്രവിശ്യകളില്‍ ദിവസങ്ങളായി വന്‍പ്രതിഷേധമാണ് നടക്കുന്നത്. ചില നഗരങ്ങളില്‍ ഇന്‍റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്.

ടെഹ്റാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഹിജാബ് വലിച്ചെറിഞ്ഞും തീ കൊളുത്തിയും മുടി മുറിച്ചും സ്ത്രീകള്‍ പ്രതിഷേധിക്കുകയാണ്. സ്വാതന്ത്ര്യവും സമത്വവും വേണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 15 നഗരങ്ങളില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ട്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments