Thursday, March 28, 2024

HomeWorldപ്രശസ്ത എഴുത്തുകാരി ഹിലരി മാന്റല്‍ അന്തരിച്ചു

പ്രശസ്ത എഴുത്തുകാരി ഹിലരി മാന്റല്‍ അന്തരിച്ചു

spot_img
spot_img

ലണ്ടന്‍: വിഖ്യാത എഴുത്തുകാരി ഹിലരി മാന്റല്‍ അന്തരിച്ചു. ‘വോള്‍ഫ് ഹാളി’ന്റെ സ്രഷ്ടാവും രണ്ടുതവണ ബുക്കര്‍ പുരസ്‌കാരം നേടിയ ആദ്യ എഴുത്തുകാരിയുമാണ് ഹിലരി.

എഴുപത് വയസ്സായിരുന്നു. ഹിലരിയുടെ പ്രസാധകരായ ഹാര്‍പര്‍ കോളിന്‍സ് ആണ് മരണവിവരം പുറത്തുവിട്ടത്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും മഹത്തായ നോവലിസ്റ്റുകളില്‍ ഒരാളായി പ്രസാധകര്‍ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്ത എഴുത്തുകാരിയാണ് ഹിലരി. വോള്‍ഫ് ഹാള്‍, ബ്രിങ് അപ് ദ ബോഡീസ് എന്നീ നോവലുകളാണ് 2009ലും 2012ലും ഹിലരിയെ ബുക്കര്‍ പ്രൈസ് ജേതാവാക്കിയത്.

‘എ പ്ലേസ് ഓഫ് എ ഗ്രേറ്റര്‍ സേഫ്റ്റി’ എന്ന തലക്കെട്ടില്‍ 1992ല്‍ പുറത്തിറങ്ങിയ നോവല്‍ വളരെയധികം നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. എവരി ഡേ ഈസ് മദേഴ്‌സ് ഡേ, വേക്കന്റ് പൊസ്സെഷന്‍, എയ്റ്റ് മന്ത്‌സ് ഓണ്‍ ഗാസ സ്ട്രീറ്റ്, തുടങ്ങിയവയാണ് ശ്രദ്ധേയമായ രചനകള്‍. ദ മിറര്‍ ആന്‍ഡ് ദ ലൈറ്റ് (2020) എന്ന നോവലാണ് അവസാന കൃതി.

1952 ജൂലൈ ആറിന് ഐറിഷ് വംശജരായ മാര്‍ഗരറ്റിന്റെയും ഹെന്റി തോംസണിന്റെയും മൂന്നുമക്കളില്‍ മൂത്തവളായി ഇംഗ്‌ളണ്ടിലെ ഗ്ലസ്സോപ്പിലാണ് ഹിലരി ജനിച്ചത്.

പിതാവിനെ അവസാനമായി കണ്ടത് തനിക്ക് പതിനൊന്ന് വയസ്സുള്ളപ്പോഴാണെന്ന് ഹിലരി തന്റെ ‘ഗിവിങ് അപ് ദ ഗോസ്റ്റ്’ എന്ന ഓര്‍മക്കുറിപ്പില്‍ എഴുതിയിട്ടുണ്ട്. ജാക്ക് മാന്റല്‍ എന്ന രണ്ടാനച്ഛന്റെ കുടുംബപേര് തന്റെ പേരിനൊപ്പം സ്വീകരിച്ചാണ് വളര്‍ത്തച്ഛനോടുള്ള കടപ്പാട് അറിയിച്ചത്.

1973ല്‍ ജിയോളജിസ്റ്റായ ജെറാള്‍ഡ് മാക്‌ഇവാനെ വിവാഹം കഴിച്ചു. 1981-ല്‍ ജെറാള്‍ഡില്‍ നിന്നും വിവാഹമോചനം നേടിയ ഹിലരി പിറ്റേവര്‍ഷം അദ്ദേഹത്തെ വീണ്ടും വിവാഹം ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments