Friday, March 29, 2024

HomeWorldഇറാനില്‍ പ്രതിഷേധം പടരുന്നു; മരിച്ചവരുടെ എണ്ണം 41 ആയി

ഇറാനില്‍ പ്രതിഷേധം പടരുന്നു; മരിച്ചവരുടെ എണ്ണം 41 ആയി

spot_img
spot_img

ടെഹ്‌റാന്‍ : ഇറാനില്‍ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 വയസുകാരി മഹ്‌സ അമീനി മരിച്ചതിന് പിന്നാലെ ആരംഭിച്ച പ്രതിഷേധം എട്ട് ദിവസത്തിലെത്തുമ്ബോള്‍ മരണ സംഖ്യ ഉയരുകയാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം മരിച്ചവരുടെ എണ്ണം 41 ആയി. മാത്രമല്ല, അറുപത് സ്ത്രീകള്‍ അടക്കം 700 പേരെ അറസ്റ്റ് ചെയ്തു. അമീനിയുടെ മരണത്തോടെ ആരംഭിച്ച പ്രതിഷേധം രാജ്യവ്യാപകമായിരിക്കുകയാണ്.

പ്രതിഷേധം കനത്തതോടെ ഇറാനില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാട്‌സാപ്പ്, സ്‌കൈപ്പ്, ലിങ്ക്ഡ്‌ഇന്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയവയ്ക്കാണ് നിയന്ത്രണം. നൂറ് കണക്കിന് മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യപ്രവര്‍ത്തകരെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രതിഷേധക്കാര്‍ പൊതു മതുലുകളും സ്വകാര്യ മുതലുകളും തീയിട്ടുവെന്നാണ് ഇറാനിയന്‍ സര്‍ക്കാര്‍ പറയുന്നത്. അതേസമയം സര്‍ക്കാര്‍ 41 പേരപ് മരിച്ചുവെന്ന് ഔദ്യോഗികമായി പുറത്തുവിടുമ്ബോള്‍ ഇറാന്‍ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഓസ്ലോ പറയുന്നത് മരണം 54 ആയി എന്നാണ്.

പ്രതിഷേധക്കാരായ സ്ത്രീകള്‍ പൊതു നിരത്തില്‍ ഹിജാബ് ഊരി എറിയുകയും കത്തിക്കുകയും മുടി മുറിച്ച്‌ കളയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ശരിയായ രീതിയില്‍ ശിരോവസ്ത്രം ധരിച്ചില്ലെന്ന് ആരോപിച്ചാണ് മഹ്‌സ അമീനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പൊലീസ് കസ്റ്റഡിയില്‍ വെച്ച്‌ ഗുരുതരാവസ്ഥയിലായ പിന്നീട് ഇവരെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവെച്ച്‌ മസ്തിഷ്‌ക മരണം സംഭവിച്ച്‌ കോമ അവസ്ഥയിലാവുകയും മരണപ്പെടുകയുമായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments