Friday, March 29, 2024

HomeWorldഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ പ​രീ​ക്ഷി​ച്ചു

ഉ​ത്ത​ര​കൊ​റി​യ വീ​ണ്ടും ബാ​ലി​സ്റ്റി​ക് മി​സൈ​ല്‍ പ​രീ​ക്ഷി​ച്ചു

spot_img
spot_img

സോള്‍: ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയും ജപ്പാനും ഇക്കാര്യം സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയയുമായി സംയുക്ത അഭ്യാസത്തില്‍ പങ്കെടുക്കാന്‍ യുഎസ് വിമാനവാഹിനിക്കപ്പല്‍ എത്തിയതിനു തൊട്ടുപിന്നാലെയാണ് ഉത്തര കൊറിയ പ്രകോപനപരമായ നീക്കം നടത്തിയിരിക്കുന്നത്.

ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോംഗ്യാംഗില്‍നിന്ന് 100 കിലോമീറ്ററിലധികം മാറി ടേക്കോണിന് സമീപമാണ് ഹ്രസ്വദൂര മിസൈല്‍ വിക്ഷേപിച്ചതെന്നു ദക്ഷിണ കൊറിയന്‍ സൈന്യം അറിയിച്ചു. മിസൈല്‍ 60 കിലോമീറ്റര്‍ ഉയരത്തില്‍ 600 കിലോമീറ്ററോളം പറന്നതായാണ് സൂചന.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments