Monday, December 5, 2022

HomeWorldപ്രധാനമന്ത്രി മോദി ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു

പ്രധാനമന്ത്രി മോദി ഷിന്‍സോ ആബെയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു

spot_img
spot_img

ന്യൂഡല്‍ഹി: ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ശവസംസ്കാരച്ചടങ്ങില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.

ചൊവ്വാഴ്ച ടോക്കിയോയില്‍ നടന്ന ചടങ്ങിലാണ് നിരവധി ലോകനേതാക്കള്‍ക്കൊപ്പം പ്രധാനമന്ത്രിയും പങ്കുചേര്‍ന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മോദി ജാപ്പനീസ് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ജപ്പാനും തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്തുന്നതില്‍ ഷിന്‍സോ ആബെ നടത്തിയ ഇടപെടലുകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.

ഷിന്‍സോ ആബെയുടെ ശവസംസ്കാരച്ചടങ്ങുകള്‍ വിപുലമായി നടത്തുന്നതിനെതിരെ വലിയ ജനരോഷം ഉയര്‍ന്നിരുന്നു. പൊതുഖജനാവില്‍ നിന്ന് വന്‍തോതില്‍ പണം ചെലവഴിച്ച്‌ ചടങ്ങുകള്‍ നടത്തുന്നതിനെതിരെയായിരുന്നു വിമര്‍ശനം. ചടങ്ങുകള്‍ക്കായി ഒരു കോടി രൂപയാണ് വകയിരുത്തിയത്. രാജ്യത്തെ ജനസംഖ്യയുടെ 60 ശതമാനവും പൊതുചടങ്ങിന് എതിരെയായിരുന്നു എന്ന സര്‍വേ ഫലങ്ങള്‍ പുറത്ത് വന്നിരുന്നു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments