Monday, December 5, 2022

HomeWorldയുക്രൈന്റെ 15 ശതമാനം പ്രദേശങ്ങള്‍ റഷ്യയോട് ചേര്‍ക്കാന്‍ തയ്യാറെടുത്ത് പുടിന്‍

യുക്രൈന്റെ 15 ശതമാനം പ്രദേശങ്ങള്‍ റഷ്യയോട് ചേര്‍ക്കാന്‍ തയ്യാറെടുത്ത് പുടിന്‍

spot_img
spot_img

ജനഹിതപരിശോധനയ്ക്ക് (referendum) ശേഷം യുക്രൈന്റെ 15 ശതമാനം പ്രദേശങ്ങള്‍ റഷ്യയോട് ഔപചാരികമായി കൂട്ടിച്ചേര്‍ക്കാന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ തയ്യാറെടുക്കുന്നു.യുക്രെയ്നിലെ നാല് റഷ്യന്‍ നിയന്ത്രിത മേഖലകളില്‍ നടത്തിയ ഹിതപരിശോധന പൂര്‍ത്തിയായി.

സെപ്തംബറില്‍ യുക്രേനിയന്‍ സൈന്യം പ്രത്യാക്രമണം ആരംഭിച്ചപ്പോള്‍ റഷ്യ വലിയ തിരിച്ചടി നേരിട്ടിരുന്നു. അതിനു ശേഷമാണ് ഹിതപരിശോധന നടക്കുന്നത്.

സെപ്റ്റംബര്‍ 30ന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുമ്ബോള്‍ പുടിന്‍ റഷ്യന്‍ ഫെഡറേഷനിലെ അധിനിവേശ പ്രദേശങ്ങളുടെ പുതിയ ലിസ്റ്റ് പ്രഖ്യാപിക്കുമെന്നാണ് സൂചന. എന്നാല്‍ ഹിതപരിശോധനാ ഫലം റഷ്യ മുന്‍കൂട്ടി തയ്യാറാക്കിയതാണെന്നാണ് യുക്രൈന്റെ ആരോപണം.

യുക്രെയ്നിന്റെ കിഴക്കും തെക്കുകിഴക്കുമുള്ള ലുഹാന്‍സ്‌ക്, ഡൊനെറ്റ്‌സ്‌ക്, കെര്‍സണ്‍, സപ്പോരിജിയ മേഖലകളിലെ അധിനിവേശ പ്രദേശങ്ങളിലാണ് റഷ്യ വോട്ടെടുപ്പ് നടത്തിയത്. യുക്രെയ്നിലെ നാല് അധിനിവേശ പ്രദേശങ്ങളിലെ റഷ്യന്‍ അധികാരികള്‍ ചൊവ്വാഴ്ച റഷ്യയുടെ ഭാഗമാകുന്നതിന് അനുകൂലമായി നടത്തിയ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതില്‍ വന്‍ ഭൂരിപക്ഷത്തിലാണ് റഷ്യക്കനുകൂലമായ ഫലം ലഭിച്ചത്.

ഒക്‌ടോബര്‍ നാലിന് റഷ്യന്‍ പാര്‍ലമെന്റിന്റെ ഉപരിസഭയുടെ തലവന്‍ നാല് പ്രദേശങ്ങളും റഷ്യയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ചേംബര്‍ പറഞ്ഞു.

അതേസമയം, തോക്കിന്‍ മുനയില്‍ ഭീഷണിപ്പെടുത്തിയാണ് ഹിത പരിശോധന നടത്തിയതെന്നും ഇതിനു മറുപടിയായി പുതിയ ശിക്ഷാ ഉപരോധം ഏര്‍പ്പെടുത്തണമെന്നും യുക്രെൈയ്ന്‍ യൂറോപ്യന്‍ യൂണിയനോട് അഭ്യര്‍ത്ഥിച്ചു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments