Thursday, April 25, 2024

HomeWorldകാബൂളില്‍ ചാവേറാക്രമണം; 19 പേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ ചാവേറാക്രമണം; 19 പേര്‍ കൊല്ലപ്പെട്ടു

spot_img
spot_img

കാബൂള്‍: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു.

വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. 27 പേര്‍ക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു.

“ചാവേറാക്രമണം നടക്കുമ്ബോള്‍ വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍, 19 പേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്കു പരുക്കേറ്റു” പൊലീസ് വക്താവ് ഖാലിദ് സദ്രാന്‍ വ്യക്തമാക്കി..

സ്ഫോടനസ്ഥലത്ത് നിന്ന് രക്തത്തില്‍ കുളിച്ച നിലയില്‍ ആളുകളെ മാറ്റുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments