തെക്കൻ ബ്രസീലിലെ നിരവധി നഗരങ്ങളിൽ വെള്ളപ്പൊക്കത്തിൽ 21 പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾ പലായനം ചെയ്യുകയും ചെയ്തതായിറിപ്പോർട്ട് ചെയ്തു.ഗവർണർ എഡ്വാർഡോ ലെയ്‌റ്റ് പറയുന്നതനുസരിച്ച്, കൊടുങ്കാറ്റ് 60 നഗരങ്ങളെ ബാധിച്ചു.
ജൂൺ മാസത്തിൽ, തെക്കൻ ബ്രസീലിൽ ഒരു ചുഴലിക്കാറ്റ് ആയിരക്കണക്കിന് താമസക്കാരെ മാറ്റിപ്പാർപ്പിക്കുകയും 13 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഫെബ്രുവരിയിൽ ബ്രസീലിയൻ സംസ്ഥാനമായ സാവോപോളോയിൽ പെയ്ത കനത്ത മഴ മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായി, കുറഞ്ഞത് 65 പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നു.
“കനത്ത മഴയെ തുടർന്നുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ സിവിൽ ഡിഫൻസ് മേധാവി സംസ്ഥാനത്തേക്ക് പുറപ്പെട്ടു. ഈ നഷ്ടത്തിൽ ജനതയെ സഹായിക്കാൻ എല്ലാവിധ സഹായങ്ങളും ചെയ്യുമെന്നും ബ്രസിലിയൺ പ്രസിഡന്റ് പറഞ്ഞു .