Monday, December 5, 2022

HomeWorldമഹാത്മാഗാന്ധിയുടെ മൂല്യങ്ങള്‍ പരസ്പരം പങ്കിടണം; അന്റോണിയോ ഗുട്ടെറസ്

മഹാത്മാഗാന്ധിയുടെ മൂല്യങ്ങള്‍ പരസ്പരം പങ്കിടണം; അന്റോണിയോ ഗുട്ടെറസ്

spot_img
spot_img

ന്യൂഡല്‍ഹി : മഹാത്മാഗാന്ധിയുടെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നത് ലോകം നേരിടുന്ന വെല്ലുവിളികളെ പരാജയപ്പെടുത്താന്‍ സഹായിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഗാന്ധിജയന്തി ദിന സന്ദേശം പങ്കുവച്ചത്.

മഹാത്മാഗാന്ധിയുടെ ജന്മദിനം സമാധാനത്തിന്റെയും ബഹുമാനത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നുവെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ ട്വിറ്ററില്‍ കുറിച്ചു.

എല്ലാവരും ഈ മുല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും പരസ്പരം പങ്കിടുകയും വേണമെന്നും അദേഹം ആഹ്വാനം ചെയ്തു.

‘മഹാത്മാഗാന്ധിയുടെ ജന്മദിനം സമാധാനത്തിന്റെയും ബഹുമാനത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നു. എല്ലാവരും ഈ മുല്യങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയും പരസ്പരം പങ്കിടുകയും വേണം.അവ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിച്ചാല്‍ ഇന്ന് നാം നേരിടുന്ന വെല്ലുവിളികളെ നമുക്ക് പരാജയപ്പെടുത്താന്‍ സാധിക്കും’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

കുറിപ്പിനൊപ്പം നോട്ട്ഡ് ഗണ്‍ ശില്‍പ്പത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അഹിംസാത്മക ലോകത്തിനുള്ള പ്രത്യാശയെ പ്രതിനിധീകരിക്കുന്ന ശില്‍പ്പമാണ് നോട്ട്ഡ് ഗണ്‍. ന്യൂയോര്‍ക്കിലെ ഐക്യരാഷ്‌ട്രസഭ ആസ്ഥാനത്തിന് അടുത്താണ് നോട്ട്ഡ് ഗണ്‍ സ്ഥിതിചെയ്യുന്നത്.

2007 ജൂണ്‍ 15-നാണ് ഐക്യരാഷ്‌ട്ര പൊതുസഭ ഒക്ടോബര്‍ രണ്ടിനെ അന്താരാഷ്‌ട്ര അഹിംസാദിനമായി അംഗീകരിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹത്തിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ഗാന്ധിജിയെ അന്താരാഷ്‌ട്ര സമൂഹം ആദരിക്കുന്നതിന്റെ ഭാഗമായായിരുന്നു തീരുമാനം

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments