ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം.
180 പേര്‍ക്ക് പരുക്കേറ്റു. മലംഗിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരത്തിനുശേഷമാണ് സംഭവം.
മത്സരത്തിന് ശേഷമുണ്ടായ ആക്രമണമാണ് ദുരന്തത്തില്‍ കലാശിച്ചത്.
ശനിയാഴ്ച കിഴക്കന്‍ ജാവ പ്രവിശ്യയില്‍ അരേമ എഫ്സിയും പെര്‍സെബയ സുരബായയും തമ്മിലുള്ള മത്സരം അവസാനിച്ചതിന് പിന്നാലെ തോറ്റ ടീമിന്റെ ആരാധകര്‍ ഗ്രൗണ്ടിലേക്ക് ഇരച്ചുകയറുകയായിരുന്നു. പെര്‍സെബയ 3-2ന് വിജയിച്ചതിന് പിന്നാലെയാണ് കാണികള്‍ രോഷകുലരായത്.