Saturday, December 3, 2022

HomeWorldസൊമാലിയയില്‍ ഭീകരാക്രമണം : വിദ്യാര്‍ഥികളടക്കം ഒമ്ബതുപേര്‍ കൊല്ലപെട്ടു

സൊമാലിയയില്‍ ഭീകരാക്രമണം : വിദ്യാര്‍ഥികളടക്കം ഒമ്ബതുപേര്‍ കൊല്ലപെട്ടു

spot_img
spot_img

സൊമാലിയ: തുറമുഖ നഗരമായ ക്രിസ്മയോയില്‍ ഭീകരാക്രമണത്തില്‍ വിദ്യാര്‍ഥികളടക്കം ഒമ്ബതുപേര്‍ കൊല്ലപെട്ടു. 47 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

അക്രമികളില്‍ മൂന്ന് പേരെ വെടിവെച്ച്‌ കൊല്ലുകയും ഒരാള്‍ സ്‌ഫോടനത്തില്‍ മരിച്ചതായും അധികൃതര്‍ അറിയിച്ചു.

സ്ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ നഗരത്തിലെ ഒരു ഹോട്ടലിന് മുമ്ബില്‍ പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാസേന സംഭവസ്ഥലത്ത് എത്തി അക്രമികള്‍ക്ക് നേരെ വെടിയുതിര്‍ത്തു.

നേരത്തെ സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഒരു ഹോട്ടലിന് മുമ്ബില്‍ അല്‍ ഷബാബ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപെടുകയും 70ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments