Saturday, December 3, 2022

HomeWorldഇന്ത്യൻ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ എത്തുമ്പോൾ

ഇന്ത്യൻ വംശജന്‍ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ എത്തുമ്പോൾ

spot_img
spot_img

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയാകാന്‍ ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്. ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ വംശജനായി ചരിത്രത്തിലിടം നേടുകയാണ് 42 കാരനായ ഋഷി സുനാക്.

രണ്ട് നൂറ്റാണ്ട് ഇന്ത്യയെ ഭരിച്ച ബ്രിട്ടനെ നയിക്കാൻ ഇന്ത്യക്കാരനെത്തുമ്പോൾ ഇത് ചരിത്രം

മത്സരിക്കാന്‍ ഒരുങ്ങിയ പെന്നി മോര്‍ഡന്റിന് 100 എംപിമാരുടെ പിന്തുണ നേടാനാകാതെ പിന്മാറിയതോടെയാണ് ഋഷി സുനാക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

357 കണ്‍സര്‍വേറ്റീവ് എംപിമാരില്‍ പകുതിയില്‍ ഏറെപ്പേരും ഋഷി സുനാകിനാണ് പിന്തുണ നല്‍കിയത്. കഴിഞ്ഞയാഴ്ച്ചയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ലിസ് ട്രസ് രാജിവെച്ചത്.

അധികാരമേറ്റു 44-ാം ദിവസമാണ് ലിസ് ട്രസ് രാജി പ്രഖ്യാപിച്ചത്. ഏല്‍പിച്ച ദൗത്യം തനിക്ക് നിറവേറ്റാനായില്ലെന്നായിരുന്നു രാജിവച്ചതിനു പിന്നാലെ ലിസ് ട്രസ് വ്യക്തമാക്കിയിരുന്നത്.

പ്രധാനമന്ത്രിയായതിനു പിന്നാലെ, ലിസ് ട്രസ് അവതരിപ്പിച്ച സാമ്ബത്തിക പാക്കേജിനെതിരെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. നികുതിയിളവുകള്‍ അശാസ്ത്രീയമാണെന്നും പ്രതിസന്ധിയിലായ ബ്രിട്ടന്റെ സാമ്ബത്തിക നിലയില്‍ ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നുമായിരുന്നു വിലയിരുത്തല്‍.

ഋഷി സുനക്കിന്റെ കുടുംബ വേരുകള്‍ പഞ്ചാബിലാണ്. പഞ്ചാബില്‍ ജനിച്ച്‌, കിഴക്കന്‍ ആഫ്രിക്കയിലേക്കും അവിടെനിന്ന് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂര്‍വികര്‍.

ഋഷിയുടെ മാതാപിതാക്കള്‍ ഉഷയും യശ്വീരും ബ്രിട്ടനിലാണു ജനിച്ചത്. ബ്രിട്ടനില്‍ അവര്‍ സര്‍ക്കാര്‍ ജോലിക്കാരായി. അച്ഛന്‍ ഡോക്ടറാണ്. അമ്മ ഫാര്‍മസിസ്റ്റും. ഇവരുടെ മൂത്തമകനായി 1980 മേയ് 12നു ഹാംഷറിലെ സതാംപ്റ്റണില്‍ ആണു ഋഷിയുടെ ജനനം. രണ്ടു ഇളയ സഹോദരങ്ങളുണ്ട്. അമ്മയുടെ അച്ഛന്‍ (നാനാജി എന്നാണ് ഋഷി വിളിക്കുന്നത്) മെംബര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് ബ്രിട്ടിഷ് എംപയര്‍ ബഹുമതി നേടിയിട്ടുണ്ട്.

ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ നാരായണ മൂര്‍ത്തിയുടെ മകള്‍ അക്ഷതയാണ് ഋഷി സുനകിന്റെ ഭാര്യ. ഒക്‌സ്‌ഫോര്‍ഡില്‍ നിന്ന് പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ് തുടങ്ങിയ വിഷയങ്ങളിലെ പഠനത്തിന് ശേഷം ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പോടെ യുഎസിലെ സ്റ്റാന്‍ഫഡ് ബിസിനസ് സ്‌കൂളില്‍ എംബിഎയ്ക്കു പഠിക്കുമ്ബോഴാണ് സഹപാഠിയായ അക്ഷതയുമായി പരിചയപ്പെട്ടത്. ഇരുവരുടെയും സൗഹൃദം തീവ്രപ്രണയമായി, 2009 ആഗസ്റ്റില്‍ വിവാഹിതരായി. മരുമകന്റെ രാഷ്ട്രീയപ്രവേശത്തെ നാരായണ മൂര്‍ത്തിയും പിന്തുണച്ചു. ഋഷിയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. അനൗഷ്‌കയും കൃഷ്ണയും.

ഋഷി സുനക് ഗോള്‍ഡ്മാന്‍ സാച്ചസില്‍ ആയിരുന്നു നേരത്തെ പ്രവര്‍ത്തിച്ചിരുന്നത്.

ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ധനമന്ത്രാലയത്തിന്റെ ചുമതലയില്‍ എത്തുന്ന പ്രായം കുറഞ്ഞവരില്‍ ഒരാള്‍ കൂടെയായിരുന്നു ഋഷി. 2015 ലാണ് അദ്ദേഹം പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

യുകെ ട്രഷറിയുടെ ചീഫ് സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ബിസിനസ്, ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി തുടങ്ങിയ വിഭാഗത്തിന്റെ പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിയുമായി പ്രവർത്തിച്ചു.

യോര്‍ക്ക്‌ഷെയറിലെ റിച്ച്‌മണ്ടില്‍ നിന്ന് പാര്‍ലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് രഷ്ട്രീയത്തിലേക്ക് പൂര്‍ണമായും ഇറങ്ങുന്നത്. 2020 ഫെബ്രുവരിയില്‍ കാബിനറ്റ് പോസ്റ്റായ എക്സ്ചിക്കറിന്റെ ചാന്‍സലറായി നിയമിച്ചു. കോവിഡ് കാലത്ത് ബിസിനസിനും ജീവനക്കാര്‍ക്കും അനുവദിച്ച സാമ്ബത്തിക പാക്കേജ് ഏറെ പ്രശംസിക്കപ്പെട്ടെങ്കിലുംകുടുംബങ്ങള്‍ക്ക് മതിയായ ജീവിതച്ചെലവ് നല്‍കാത്തതിന് വിമര്‍ശിക്കപ്പെട്ടു.

യു.കെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ലിസ് ട്രസിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയിലെ രണ്ടാമനും അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തനുമായിരുന്ന ഋഷി കണ്‍സര്‍വേറ്റുകളുടെ ഭാവി പടത്തലവന്‍ എന്നു മുന്‍പേ വിശേഷിപ്പിക്കപ്പെട്ടിരുന്നു. അതിനിടെ, ഭാര്യ അക്ഷത മൂര്‍ത്തി വരുമാനത്തിനനുസരിച്ചു നികുതി അടക്കുന്നില്ലെന്ന വിവാദം തലപൊക്കിയത് ഋഷി സുനാക്കിന്റെ ജനപ്രീതിക്ക് അല്‍പം മങ്ങലേല്‍പ്പിച്ചിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളെല്ലാം അദ്ദേഹം കൃത്യമാക്കി.

യു.കെയിലെ ഏറ്റവും സമ്ബന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ആദ്യത്തെ മുന്‍നിര രാഷ്ട്രീയക്കാരനാണ് ഋഷി. ഭാര്യ അക്ഷതാ മൂര്‍ത്തിക്കൊപ്പം ഋഷി സുനക്ക് 730 മില്യണ്‍ പൗണ്ടിന്റെ ആസ്തിയുണ്ടെന്നാണ് കണക്കുകള്‍ .

ബ്രിട്ടന്‍- ഇന്ത്യ ബന്ധം കൂടുതല്‍ സജീവമാക്കുകയാണു തന്റെ ലക്ഷ്യമെന്ന് ഇന്ത്യന്‍ വംശജനായ ഋഷി പറഞ്ഞിട്ടുണ്ട് .

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments