Tuesday, April 16, 2024

HomeWorldഫിലിപ്പീന്‍സില്‍ നാല്‍ഗേ കൊടുങ്കാറ്റിൽ 47 പേർ മരിച്ചു

ഫിലിപ്പീന്‍സില്‍ നാല്‍ഗേ കൊടുങ്കാറ്റിൽ 47 പേർ മരിച്ചു

spot_img
spot_img

മനില: മഗ്വിന്‍ഡനാവോ പ്രവിശ്യയിലുണ്ടായ നാല്‍ഗേ കൊടുങ്കാറ്റില്‍ 47 പേര്‍ മരിച്ചു. തുടര്‍ന്നുണ്ടായ കനത്ത മഴയിലും മണ്ണിടിച്ചിലിലും നിരവധി പേരെ കാണാതായി.മരിച്ചവരില്‍ അധികവും കുട്ടികളാണ്.

സ്ഥലത്ത് സൈന്യവും പൊലീസും സന്നദ്ധപ്രവര്‍ത്തകരും രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് ആഭ്യന്തര മന്ത്രി നാഗിബ് സിനാരിംബോ പറഞ്ഞു.

കൊടുങ്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസുകള്‍ റദ്ദാക്കി. 7,000-ത്തിലധികം ആളുകളെ സുരക്ഷിത താവളങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ആളുകള്‍ കടലിലിറങ്ങുന്നതിനും നിരോധമേര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments