Friday, March 29, 2024

HomeWorld200 കോടി പിന്നിട്ട് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍

200 കോടി പിന്നിട്ട് ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍

spot_img
spot_img

ഇന്‍സ്റ്റഗ്രാമിന്റെയും ഫെയ്ബുക്കിന്റെയും പ്രതിമാസ സജീവ ഉപയോക്താക്കളുടെ കണക്കുകള്‍ പുറത്തു വിട്ടിരിക്കുകയാണ് മാതൃകമ്ബനിയായ മെറ്റ.

ഇന്‍സ്റ്റഗ്രാമിന്റെ പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 200 കോടി (രണ്ട് ബില്യണ്‍) പിന്നിട്ടുവെന്ന് കമ്ബനി അറിയിച്ചു.

296 കോടി (2.96 ബില്യണ്‍) പ്രതിമാസ സജീവ ഉപയോക്താക്കളാണ് ഫെയ്സ്ബുക്കിനുള്ളത്. 200 കോടിയിലധികം ആളുകള്‍ മെസേജിങ് ആപ്പായ വാട്ട്സാപ്പ് ദിവസവും ഉപയോഗിക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ചുനാളുകളായി ഒട്ടനവധി മാറ്റങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമാണ് ഇന്‍സ്റ്റഗ്രാം വിധേയമായിരിക്കുന്നത്. ഫോളോ ചെയ്തിരുന്നവരുടെ പോസ്റ്റുകള്‍ ഉപയോക്താക്കളുടെ മുന്നിലെത്തിക്കുന്ന രീതിയാണ് ഇന്‍സ്റ്റഗ്രാം പിന്തുടര്‍ന്നിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അല്‍ഗോരിതം ഉപയോഗിച്ച്‌ ഓരോരുത്തരുടെയും താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള പോസ്റ്റുകള്‍ ഫീഡില്‍ എത്തിക്കുന്നു. ടിക് ടോക്കിലേതിന് സമാനമായ ഷോര്‍ട്ട് വീഡിയോസ് അഥവാ റീല്‍സ് എന്ന ഫീച്ചര്‍ അവതരിപ്പിച്ചതും ഇന്‍സ്റ്റഗ്രാമിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നതിന് കാരണമായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments