Thursday, March 28, 2024

HomeWorldലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ പുടിന്റെ ഏജന്റുമാര്‍ ഹാക് ചെയ്തതായി റിപ്പോര്‍ട്ട്

ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ പുടിന്റെ ഏജന്റുമാര്‍ ഹാക് ചെയ്തതായി റിപ്പോര്‍ട്ട്

spot_img
spot_img

ലണ്ടന്‍: ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ലിസ് ട്രസിന്റെ സ്വകാര്യ ഫോണ്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്റെ ഏജന്റുമാര്‍ ഹാക് ചെയ്തതായി റിപ്പോര്‍ട്ട്.

ലിസ് ട്രസ് വിദേശകാര്യ മന്ത്രിയായിരിക്കുന്ന സമയത്താണ് ഫോണ്‍ ഹാക് ചെയ്യപ്പെട്ടതെന്നാണ് ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട്.

യുക്രെയ്ന്‍ യുദ്ധം സംബന്ധിച്ച്‌ മറ്റ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായുള്ള രഹസ്യങ്ങളടക്കം ഫോണില്‍ നിന്ന് ചോര്‍ത്തിയതായും റിപ്പോര്‍ട്ടിലുണ്ട്. ട്രസിന്റെ അടുത്ത സുഹൃത്തും പിന്നീട് ധനകാര്യ മന്ത്രിയുമായി മാറിയ ക്വാസി ക്വാര്‍ടെങ്ങുമായി ട്രസ് നടത്തിയ സ്വകാര്യ സന്ദേശങ്ങളും ചോര്‍ത്തിയതായി സംശയമുണ്ട്. യുക്രെയ്ന് നല്‍കിയ ആയുധങ്ങളടക്കിയ സഹായങ്ങളെ കുറിച്ച്‌ മറ്റു രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുമായി ട്രസ് ചര്‍ച്ച നടത്തിയിരുന്നു. സംഭവത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ അധികൃതര്‍ പ്രതികരിച്ചിട്ടില്ല.

പ്രധാനമന്ത്രിപദത്തിലേക്കുള്ള പ്രചാരണവേളയിലാണ് ഹാക്കിങ് വിവരം വ്യക്തമായതെന്നും ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി സ്വകാര്യ ഇ-മെയില്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ലിസ് ട്രസ് അടുത്തിടെ രാജിവെച്ചിരുന്നു. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments