Friday, April 19, 2024

HomeWorldചുഴലിക്കാറ്റില്‍ തകര്‍ന്ന് ഫിലിപ്പീന്‍സ് ദ്വീപുകള്‍; മരണം 98 ആയി

ചുഴലിക്കാറ്റില്‍ തകര്‍ന്ന് ഫിലിപ്പീന്‍സ് ദ്വീപുകള്‍; മരണം 98 ആയി

spot_img
spot_img

മനീല : ഫിലിപ്പീന്‍സ് ദ്വീപ സമൂഹത്തില്‍ ശക്തമായ നാശം വിതയ്‌ക്കുന്ന ചുഴലിക്കാറ്റ് 98 പേരുടെ ജീവന്‍ കവര്‍ന്നു.

68 പേര്‍ പരിക്കേറ്റ് ആശുപത്രികളിലാണ്. കരയിലും കടലിലും ശക്തിയില്‍ ആഞ്ഞടിച്ച കാറ്റ് കടലില്‍ വന്‍തിരയാണു ണ്ടാക്കിയത്. നിരവധി മത്സ്യബന്ധന ബോട്ടുകളും വഞ്ചികളും തിരയില്‍പ്പെട്ട് തകര്‍ന്നതായാണ് വിവരം. ആള്‍നാശം വര്‍ദ്ധിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

ഔദ്യോഗിക കണക്കനുസരിച്ച്‌ 58 മരണമാണ് സ്ഥിരീകരിച്ചത് 40 പേരുടെ കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല. വിവിധ പ്രദേശങ്ങളില്‍ അപകടത്തില്‍ പ്പെട്ട്63 പേരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

വിവിധ ദ്വീപുകളിലായി 18 ലക്ഷം പേരാണ് ദുരിതത്തിലായിരിക്കുന്നത്. 5,75,000 കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. 31,942 ഗ്രാമങ്ങളെ കാറ്റ് ബാധി ച്ചിട്ടുണ്ട്. 17 പ്രവിശ്യകളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments