Sunday, November 27, 2022

HomeWorldഇറാനിലെ സെലിബ്രിറ്റി ഷെഫിനെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തി

ഇറാനിലെ സെലിബ്രിറ്റി ഷെഫിനെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തി

spot_img
spot_img

ടെഹ്റാന്‍: ഹിജാബ് വിരുദ്ധ പ്രതിഷേധം കത്തുന്നതിനിടെ ഇറാനിലെ സെലിബ്രിറ്റി ഷെഫ് മെഹർഷാദ് ഷാഹിദിയെ റെവല്യൂഷനറി ​ഗാർഡ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്.

ഇറാന്റെ ജാമി ഒലിവർ എന്നറിയപ്പെടുന്ന ഷെഫായിരുന്നു മെഹർഷാദ് ഷാഹിദി. 20-ാം ജന്മദിനത്തിന്റെ തലേദിവസമാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ഷാഹിദിയുടെ ശവസംസ്കാര ചടങ്ങിനിടെ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി.

ഹിജാബ് വി​രുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത ഷാഹിദിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കസ്റ്റഡിയിൽ ക്രൂരമർദ്ദനമേറ്റെന്നും തലക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും ദ ടെല​ഗ്രാഫ് റിപ്പോർട്ട് ചെയ്തു. മകൻ ഹൃദയാഘാതം മൂലമാണ് മരിച്ചതെന്ന് പറയാൻ തങ്ങൾക്കുമേല്‍ പൊലീസ് സമ്മർദ്ദം ചെലുത്തിയതായി ഷാഹിദിയുടെ മാതാപിതാക്കൾ പറഞ്ഞു. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments