Friday, June 13, 2025

HomeWorldവെറും 55 സെക്കന്റിൽ 118-ാം നിലയിലെത്താം; ലോകത്തിലെ ഏറ്റവും വേഗതയേറിയ ലിഫ്റ്റ്.

വെറും 55 സെക്കന്റിൽ 118-ാം നിലയിലെത്താം; ലോകത്തിലെ ഏറ്റവും വേഗതയേറിയ ലിഫ്റ്റ്.

spot_img
spot_img

വലിയ കെട്ടിടങ്ങളിലെ ലിഫ്റ്റിലുള്ള യാത്ര അത്ര എളുപ്പമല്ല. ഏറെ നേരം കാത്തിരിക്കേണ്ടി വരും എന്നതാണ് പ്രധാന പോരായ്മ. എന്നാല്‍, ചൈനയിലെ ഷാങ്ഹായ് ടവറിലെ സ്ഥിതി ഇതിൽ നിന്ന് വ്യത്യസ്തമാണ്. ഒരുപക്ഷേ, ഈ ലിഫ്റ്റിലെ യാത്ര ഫോണിൽ റെക്കോർഡ് ചെയ്യാന്‍ നിങ്ങള്‍ക്ക് തോന്നിയേക്കും. വളരെ വൃത്തിയായി വസ്ത്രം ധരിച്ച സഹായി നിങ്ങളെ ലിഫ്റ്റിലേക്ക് സ്വാഗതം ചെയ്യും. ലിഫ്റ്റിന്റെ വാതിലുകള്‍ അടയുന്നതോടെ, മുന്നിലുള്ള സ്‌ക്രീനില്‍ അത് നില്‍ക്കുന്ന സ്ഥലം എഴുതിക്കാണിക്കും. അപ്പോഴേക്കും ലിഫ്റ്റ് മുകളിലെത്തിയതായി അറിയിപ്പും ലഭിക്കും. സെക്കന്‍ഡില്‍ 18 മീറ്റര്‍ എന്ന തോതിലാണ് ലിഫ്റ്റിന്റെ വേഗത (മണിക്കൂറില്‍ 40 മീറ്റര്‍).

2074 അടി (632 മീറ്റര്‍) ആണ് ഷാങ്ഹായ് ടവറിന്റെ ഉയരം. ലോകത്തിലെ ഏറ്റവും വേഗതയേറിയ എലവേറ്റര്‍ അഥവാ ലിഫ്റ്റ് ഈ കെട്ടിടത്തിലാണ് ഉള്ളത്. 55 സെക്കന്‍ഡിനുള്ളില്‍ 118 നിലകള്‍ ഇത് സഞ്ചരിക്കും. 2017-ലാണ് ഷാങ്ഹായ് ടവറില്‍ ഈ ലിഫ്റ്റ് സ്ഥാപിച്ചത്. മിത്‌സുബിഷി ഇലക്ട്രിക് ഡിസൈന്‍ ചെയ്ത ഈ എലവേറ്ററിന് സെക്കന്‍ഡില്‍ 20.5 മീറ്റര്‍ വേഗതയില്‍ (സെക്കന്‍ഡില്‍ 67 അടി) സഞ്ചരിക്കാന്‍ കഴിയും. സിഎന്‍എന്നിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഉസൈന്‍ ബോള്‍ട്ടിനേക്കാള്‍ (സെക്കന്‍ഡില്‍ 40 അടി) കൂടുതലാണ് ഈ എലവേറ്ററിന്റെ വേഗത. അതേസമയം, ചീറ്റയേക്കാള്‍ അല്‍പം വേഗത കുറവുമാണ്.

ഷാങ്ഹായ് ടവര്‍ എലവേറ്ററുകളില്‍ മാത്രം 40 പേര്‍ ജോലി ചെയ്യുന്നതായി മിത്‌സുബിഷി പറഞ്ഞു. ഷാങ് ഹായ് ടവറിനേക്കാള്‍ ഉയരമുള്ള, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ് ദുബായിലെ ബുര്‍ജ് ഖലീഫ. എന്നാല്‍, ബുര്‍ജ് ഖലീഫയിലെ ഏലവേറ്ററിന് ഷാങ് ഹായിയിലെ എലവേറ്ററിന്റെ പകുതി വേഗത മാത്രമാണ് ഉള്ളത്.

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ഏറ്റവും വേഗതയേറിയ എലവേറ്റര്‍ യുഎസിലെ മന്‍ഹട്ടനില്‍ സ്ഥിതി ചെയ്യുന്ന വേള്‍ഡ് ട്രേഡ് സെന്ററിലേതാണ്. മണിക്കൂറില്‍ 23 മീറ്ററാണ് ഈ ലിഫ്റ്റിന്റെ വേഗത.

സുരക്ഷിതമായ ലോകത്തിലെ ആദ്യത്തെ ലിഫ്റ്റ് സ്ഥാപിച്ചത് അമേരിക്കന്‍ കമ്പനിയായ ഓട്ടിസ് ആണ്. ന്യൂയോര്‍ക്ക് സിറ്റിയിലെ ഒരു ഹോട്ടലില്‍ 1857-ലാണ് ഈ ലിഫ്റ്റ് സ്ഥാപിച്ചത്. മണിക്കൂറില്‍ അര മൈലില്‍ താഴെ വേഗതയില്‍ അഞ്ച് നിലകളിലാണ് ഇത് സഞ്ചരിച്ചിരുന്നത്.

20-ാം നൂറ്റാണ്ട് ആയപ്പോഴേക്കും വേഗതയേറിയ ലിഫ്റ്റുകള്‍ യുഎസ് നഗരങ്ങളില്‍ സ്ഥാപിച്ചു തുടങ്ങി. ഇത് ഏഷ്യയിലേക്കും വലിയ തോതില്‍ വ്യാപിച്ചു. ഏഷ്യന്‍ രാജ്യങ്ങളില്‍ ചൈനയിലാണ് കൂടുതല്‍ ലിഫ്റ്റുകള്‍ സ്ഥാപിക്കപ്പെട്ടത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments