Monday, July 22, 2024

HomeWorldലണ്ടനിലെ ഡീകോണ്‍ സ്ട്രീറ്റില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

ലണ്ടനിലെ ഡീകോണ്‍ സ്ട്രീറ്റില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

spot_img
spot_img

ലണ്ടന്‍: ലണ്ടനിലെ ഡീകോണ്‍ സ്ട്രീറ്റില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി അറുപതോളം അഗ്‌നിശമന ഉദ്യോഗസ്ഥരും എട്ട് വാഹനങ്ങളും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

കെട്ടിടത്തിന്റെ 18ാം നിലയിലാണ് തീപിടിത്തമുണ്ടായത്. ലണ്ടനിലെ എലിഫന്റ് ആന്‍ഡ് കാസ്റ്റിലിലാണ് സംഭവം. തീപിടിത്തത്തിന് പിന്നാലെ പുക ഉയര്‍ന്നതിനെ തുടര്‍ന്ന് മൂന്ന് നിലകളില്‍ പുറത്തുകടക്കാനാകാതെ കുടുങ്ങി പോയവരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. അപകടത്തില്‍ ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലണ്ടന്‍ സമയം രാവിലെ 10.58നാണ് തീപിടിത്തം റിപ്പോര്‍ട്ട് ചെയ്യുന്നത്. അഗ്‌നിബാധയുടെ കാരണമെന്തെന്ന് കണ്ടെത്തിയിട്ടില്ല. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് ഇതേ കെട്ടിട പരിസരത്ത് തീപിടിത്തം നടന്നിരുന്നു.

നൂറോളം ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. റെയില്‍വേ സ്‌റ്റേഷന്‍ പരിസരമായ എലിഫന്റ് ആന്‍ഡ് കാസ്റ്റില്‍ 24 മണിക്കൂറും ജനക്കൂട്ടത്താല്‍ തിരക്കേറിയ പ്രദേശമാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments