Friday, January 21, 2022
spot_img
HomeWorldആഗോളതാപനം അപകടത്തിലേക്ക്, 1.5 ഡിഗ്രിയിലേക്ക് വൈകാതെ എത്തുമെന്നു വിദഗ്ധര്‍

ആഗോളതാപനം അപകടത്തിലേക്ക്, 1.5 ഡിഗ്രിയിലേക്ക് വൈകാതെ എത്തുമെന്നു വിദഗ്ധര്‍

വാഷിംഗ്ടണ്‍: ആഗോളതാപനം 2021 ല്‍ ഉയര്‍ന്നനിലയിലാണെന്നു കാലാവസ്ഥാ ഘടികാരത്തിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നതായി ശാസ്ത്രജ്ഞര്‍. ആഗോളതാപനില വര്‍ധന വ്യാവസായിക വിപ്ലവത്തിനു മുമ്പുള്ളതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷസിലേക്കു വൈകാതെ എത്തുമെന്നും കോണ്‍കോര്‍ഡിയ യൂണിവേഴ്‌സിറ്റി റിസേര്‍ച്ച് ചെയറിലെ പ്രഫസര്‍ എച്ച്. ഡാമന്‍ മാത്യൂസും മോണ്‍ട്രിയോള്‍ ഇന്റര്‍നാഷണല്‍ ക്ലൈമറ്റ് സെന്റര്‍ ഡയറക്ടര്‍ ഗ്ലീന്‍ പീറ്ററും പറഞ്ഞു.

1.5 ഡിഗ്രി സെല്‍ഷസ് എന്ന പരിധിയിലേക്ക് പത്തുവര്‍ഷം കൊണ്ട് എത്തുമെന്നാണു കാലാവസ്ഥാ ഘടികാരത്തിലെ വിവരങ്ങള്‍ നല്‍കുന്ന സൂചന.

2021 നവംബറില്‍ ആഗോളതാപനനിലയില്‍ 1.24 ഡിഗ്രി സെല്‍ഷസ് വര്‍ധനയാണു കാലാവസ്ഥാ ഘടികാരത്തില്‍ കാണുന്നത്. ആഗോളതാപനം 1.5 ഡിഗ്രിയിലെത്തിയാല്‍ മഞ്ഞുപാളികള്‍ ഉരുകാന്‍ സാധ്യതയുണ്ടെന്ന് ഐപിസിസി റിപ്പോര്‍ട്ടില്‍ പറയുന്നു.

കോവിഡ് ലോക്ഡൗണിനുശേഷം (2020) 2019 ലേതിനു സമാനമായ രീതിയിലാണ് ലോകത്ത് കാര്‍ബണ്‍ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത്. 2019 നെ അപേക്ഷിച്ച് 2020 ല്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറത്തുവിടുന്നത് 5.4 ശതമാനം കുറഞ്ഞിരുന്നു. 2021ല്‍ 2020 നെ അപേക്ഷിച്ച് 4.9 ശതമാനം കൂടി. ഇതു തുടര്‍ന്നാല്‍ ആഗോളതാപനില വര്‍ധന 1.5 ലേക്ക് പത്തുവര്‍ഷം കൊണ്ട് എത്തുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments