മനാമ: പ്രഥമ ബഹ്റൈന്‍ സന്ദര്‍ശനത്തിനെത്തുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയെ സ്വീകരിക്കാന്‍ രാജ്യം ഒരുങ്ങി. വ്യാഴാഴ്ച വൈകീട്ട് ബഹ്റൈനില്‍ എത്തുന്ന മാര്‍പാപ്പ നവംബര്‍ ആറുവരെ പര്യടനം തുടരും.
‘കിഴക്കും പടിഞ്ഞാറും മാനവിക സഹവര്‍ത്തിത്വത്തിന്’ എന്നപേരില്‍ സംഘടിപ്പിക്കുന്ന ബഹ്റൈന്‍ ഡയലോഗ് ഫോറമാണ് മാര്‍പാപ്പയുടെ സന്ദര്‍ശനത്തിലെ മുഖ്യ പരിപാടി.
നവംബര്‍ നാലിന് സംഘടിപ്പിക്കുന്ന മുസ്‍ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്സ് യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബും സംയുക്ത അധ്യക്ഷത വഹിക്കും. 2013 മാര്‍ച്ച് 13ന് മാര്‍പാപ്പയായി ചുമതലയേറ്റ ഫ്രാന്‍സിസ് മാര്‍പാപ്പ സന്ദര്‍ശിക്കുന്ന ഏഴാമത്തെ അറബ് രാജ്യമാണ് ബഹ്റൈന്‍.
സമാധാനത്തിെന്റയും സാഹോദര്യത്തിെന്റയും സന്ദേശവുമായി ഇതിനകം 57 ലോകരാജ്യങ്ങള്‍ മാര്‍പാപ്പ സന്ദര്‍ശിച്ചുകഴിഞ്ഞു. വ്യത്യസ്ത മതങ്ങള്‍ തമ്മിലുള്ള ഐക്യവും ബന്ധവും ഊട്ടിയുറപ്പിക്കുന്നതിന് അദ്ദേഹം നടത്തുന്ന പരിശ്രമങ്ങളുടെ ഭാഗമായാണ് വിവിധ രാജ്യങ്ങളിലേക്കുള്ള സന്ദര്‍ശനം.
അഭയാര്‍ഥികളോടുള്ള അദ്ദേഹത്തിെന്റ അനുകമ്ബയും ലോകശ്രദ്ധ നേടിയതാണ്