Sunday, November 27, 2022

HomeWorldബഹറൈനിൽ ഫ്രാൻസിസ് പാപ്പായ്ക്ക് ആവേശോജ്വല വരവേൽപ്പ്

ബഹറൈനിൽ ഫ്രാൻസിസ് പാപ്പായ്ക്ക് ആവേശോജ്വല വരവേൽപ്പ്

spot_img
spot_img

മനാമ: ബഹറൈനിൽ നാലുദിവസത്തെ സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആവേശോജ്വല വരവേൽപ്പ്.
വ്യാഴാഴ്ച്ച പ്രാദേശികസമയം വൈകിട്ട് 4.45ന് അവാലിയിലെ സഖിർ എയർബേസിൽ വിമാനമിറങ്ങിയ പാപ്പായെ ബഹറൈൻ ഭരണാധികാരി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയും ഉന്നത കാബിനറ്റ് ഉദ്യോഗസ്ഥരും സൈനിക മേധാവികളും ടെർമിനലിൽ നേരിട്ടെത്തി സ്വീകരിച്ചു . വിമാനത്താവളത്തിലെ സ്വീകരണത്തിന് ശേഷം, മാർപാപ്പ ബഹ്‌റൈന്‍ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയെ സഖീർ റോയൽ പാലസിൽ സന്ദർശിച്ചു


പേപ്പൽ വാഹനവ്യൂഹം കടന്നുപോകുമ്പോൾ വഴിയരികിൽ കുട്ടികളുൾപ്പെടെ നൂറുകണക്കിന് ആളുകൾ പേപ്പൽ പതാകകൾ വീശി പാപ്പയ്ക്ക് സ്വാഗതമേകി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പരമ്പരാഗത വേഷധാരികൾ നൃത്തച്ചുവടുകളുമായി റോഡിന്റെ ഇരുവശത്തുമായി അണിനിരന്നിരുന്നു.

മുന്നിലും പിന്നിലും അണിനിരന്ന കുതിരപ്പടയാളികളുടെ അകമ്പടിയോടെ രാജകീയമായിരുന്നു പാപ്പയ്ക്ക് നൽകിയ സ്‌നേഹോഷ്മള വരവേൽപ്പ്!


വെള്ളിയാഴ്ച ബഹ്റൈന്‍ ഫോറം ഫോർ ഡയലോഗിന്‍റെ സമാപനത്തില്‍ പാപ്പ പങ്കെടുത്തു . മനുഷ്യസഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും എന്ന ആശത്തിലൂന്നിയുളള ഡയലോഗില്‍ പങ്കെടുക്കും. സഖീർ പാലസിലെ അല്‍ ഫിദ സ്ക്വയറില്‍ രാവിലെ 10 മണിക്കായിരുന്നു മാർപാപ്പയുടെ പ്രസംഗം.

ഈജിപ്തിലെ അൽ അസ്ഹർ മസ്ജിദിന്‍റെയും യൂണിവേഴ്‌സിറ്റിയുടെയും ഗ്രാൻഡ് ഇമാം ഷെയ്ഖ് അഹമ്മദ് അൽ തയീബുമായി മാർപാപ്പ താമസിക്കുന്ന വസതിയിൽ വൈകുന്നേരം 4 മണിക്ക് സ്വകാര്യ കൂടിക്കാഴ്ച നടക്കും. വൈകീട്ട് ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ എക്യുമെനിക്കൽ മീറ്റിംഗും സമാധാന പ്രാർത്ഥനയും നടക്കും.

ശനിയാഴ്ച ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയത്തിൽ രാവിലെ 8.30ന് കുർബാന മാർപ്പാപ്പയുടെ വചനപ്രഘോഷണം നടക്കും. വൈകിട്ട് അഞ്ചിന് സേക്രഡ് ഹാർട്ട് സ്കൂളിൽ യുവജനങ്ങളുമായി കൂടിക്കാഴ്ച . ഞായറാഴ്ച പാപ്പ റോമിലേക്ക് മടങ്ങും.

രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ ക്ഷണപ്രകാരമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ബഹ്റൈന്‍ സന്ദര്‍ശിക്കുന്നത്. 2013 മാർച്ച് 13 ന് തെരഞ്ഞെടുക്കപ്പെട്ട ശേഷം മാർപാപ്പ സന്ദർശിക്കുന്ന ഏഴാമത്തെ അറബ് രാജ്യവും അന്താരാഷ്ട്ര തലത്തില്‍ 58 മത് രാജ്യവുമാണ് ബഹ്റൈന്‍

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments