Friday, December 2, 2022

HomeWorldദൈവത്തിന് നന്ദി, അദ്ദേഹത്തെ രക്ഷപ്പെടുത്തിയതിന് : ഇംറാന്റെ വധശ്രമത്തില്‍ മുന്‍ ഭാര്യ ജെമീമയുടെ ട്വീറ്റ്

ദൈവത്തിന് നന്ദി, അദ്ദേഹത്തെ രക്ഷപ്പെടുത്തിയതിന് : ഇംറാന്റെ വധശ്രമത്തില്‍ മുന്‍ ഭാര്യ ജെമീമയുടെ ട്വീറ്റ്

spot_img
spot_img

പാര്‍ട്ടി റാലിക്കിടെ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാന് വെടിയേറ്റതില്‍ ദുഃഖം പ്രകടിപ്പിച്ച്‌ മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ്സ്മിത്ത്.

ഇംറാന്‍ ഖാന്‍ രക്ഷപ്പെട്ട സംഭവത്തില്‍ വലിയ ആശ്വാസമുണ്ടെന്നും അവര്‍ പ്രതികരിച്ചു. ”ഭയപ്പെടുത്തുന്ന വാര്‍ത്തയാണത്. അദ്ദേഹം വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടുവെന്നതില്‍ ദൈവത്തിന് നന്ദി. ആള്‍ക്കൂട്ടത്തിനിടെ തോക്കുധാരിയെ പ്രതിരോധിച്ച വീരനായകന് അദ്ദേഹത്തിന്റെ മക്കള്‍ നന്ദി പറയുകയാണ്”-എന്നായിരുന്നു ജെമീമയുടെ ട്വീറ്റ്.

ഇംറാന്‍ ഖാന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി അദ്ദേഹത്തിന്റെ വക്താവ് ഡോ. ഫൈസല്‍ സുല്‍ത്താന്‍ പ്രതികരിച്ചു. കാലില്‍ ബുള്ളറ്റ് ഏല്‍പിച്ച ചില പരിക്കുകളുണ്ടെന്നാണ് എക്റെയിലും സ്കാനിങ് റിപ്പോര്‍ട്ടിലുമുള്ളത്. ഇംറാന്റെ കാലില്‍ നിന്ന് ബുള്ളറ്റിന്റെ ഭാഗം എടുത്തുകളയുന്നതിനായി ഓപറേഷന്‍ തിയേറ്ററിലേക്ക് മാറ്റിയിരിക്കയണെന്നും ഡോ. ഫൈസല്‍ പറഞ്ഞു.

വ്യാഴാഴ്ച വൈകുന്നേരമായിരുന്നു സംഭവം. മാര്‍ച്ച്‌ ഗുജറന്‍വാല ഡിവിഷനിലെ വസീറാബാദ് സിറ്റിയില്‍ സഫര്‍ അലി ഖാന്‍ ചൗക്കിലെത്തിയപ്പോഴായിരുന്നു ആക്രമണം. ട്രക്കിന് മുകളില്‍ കയറി മാര്‍ച്ചിനെ അഭിസംബോധന ചെയ്യുകയായിരുന്നു ഇംറാന്‍. വലതുകാലിന് പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പൊതുതെരഞ്ഞെടുപ്പിന് എത്രയും വേഗം തീയതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇംറാന്‍ ഖാന്റെ നേതൃത്വത്തില്‍ പാകിസ്താന്‍ തെഹ്‍രീകെ ഇന്‍സാഫ് പാര്‍ട്ടി പ്രതിഷേധ ലോങ് മാര്‍ച്ച്‌ നടത്തിയത്. ‘ഹഖീഖി ആസാദി മാര്‍ച്ച്‌’ എന്ന പേരില്‍ ലാഹോറിലെ ലിബര്‍ട്ടി ചൗകില്‍നിന്ന് തലസ്ഥാനമായ ഇസ്‍ലാമാബാദിലേക്കാണ് മാര്‍ച്ച്‌.

1995ല്‍ ആണ് ഇംറാനും ബ്രിട്ടീഷുകാരിയായ ജെമീമയും വിവാഹിതരായത്. 2004ല്‍ ഇരുവരും വേര്‍പിരിഞ്ഞു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments