സഹവര്‍ത്തിത്വത്തിന്‍റെയും മാനവ സാഹോദര്യത്തിന്‍റെയും സന്ദേശം വിളിച്ചോതി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ബഹ്റൈന്‍ സന്ദര്‍ശനം തുടരുന്നു.
ബഹ്റൈന്‍ ഡയലോഗ് ഫോറത്തിന്റെ സമാപന ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമും സംബന്ധിച്ചു.
സഹവര്‍ത്തിത്വത്തിന്‍റെയും മാനവ സാഹോദര്യത്തിന്‍റെയും സന്ദേശം വിളിച്ചോതുന്നതായിരുന്നു രണ്ടാം ദിനത്തിലെ പരിപാടികള്‍. ‘കിഴക്കും പടിഞ്ഞാറും മാനവിക സഹവര്‍ത്തിത്വത്തിന്’ എന്ന പ്രമേയത്തില്‍ നടന്ന ബഹ്റൈന്‍ ഡയലോഗ് ഫോറത്തിന്റെ സമാപന ചടങ്ങ്, അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാമുമായി കൂടിക്കാഴ്ച, അവാലിയിലെ ഔവര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലില്‍ സഭൈക്യ സമ്മേളനം എന്നിവയായിരുന്നു ബഹ്റൈന്‍ സന്ദര്‍ശനത്തിന്‍റെ രണ്ടാം ദിവസം മാര്‍പാപ്പ പങ്കെടുത്ത പരിപാടികള്‍.
സഖീര്‍ പാലസിലെ മെമ്മോറിയല്‍ ചത്വരത്തില്‍ നടന്ന ബഹ്റൈന്‍ ഡയലോഗ് ഫോറത്തിെന്റ സമാപന ചടങ്ങില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫക്കൊപ്പം ഫ്രാന്‍സിസ് മാര്‍പാപ്പയും അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ഡോ. അഹ്മദ് അല്‍ ത്വയ്യിബും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയും പങ്കെടുത്തു.