ബെയ്ജിങ്: ബഹിരാകാശ നിലയത്തിലേക്ക് കുരങ്ങുകളെ അയക്കാന്‍ പദ്ധതിയുമായി ചൈന. ഗുരുത്വാകര്‍ഷണം പൂജ്യമാകുന്ന അവസ്ഥയില്‍ കുരങ്ങുകള്‍ എങ്ങനെ വളരുമെന്നും പ്രത്യുല്‍പാദനം നടത്തുമെന്നും പഠിക്കാന്‍ ഇവരെ ബഹിരാകാശ നിലയത്തിലേക്ക് അയക്കാന്‍ പദ്ധതിയിടുകയാണ് ചൈന.
ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തിന്റെ മൊഡ്യൂളിലാണ് ഗവേഷണം നടത്തുന്നത്.
മൈക്രോ ഗ്രാവിറ്റിയോടും മറ്റ് ബഹിരാകാശ പരിസ്ഥിതിയോടും ജീവികള്‍ എങ്ങനെ പൊരുത്തപ്പെടുമെന്നറിയാന്‍ ഈ പരീക്ഷണങ്ങള്‍ സഹായിക്കുമെന്ന് സയന്‍സ് അക്കാദമിയിലെ ഗവേഷകനായ ഷാങ് ലു പറഞ്ഞു.
കുരങ്ങുകള്‍ വലിയ മൃഗങ്ങളായതിനാല്‍ ഗുരുത്വാകര്‍ഷണം പൂജ്യമാകുന്ന അവസ്ഥയില്‍ പ്രത്യുത്പ്പാദനം ഏതു രീതിയിലാകുമെന്നറിയാന്‍ ശാസ്ത്രജ്ഞര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നതും അവയുടെ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും വലിയ ആശങ്കയുണ്ടാക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു.
ചൈനയുടെ ടിയാന്‍ഗോങ് ബഹിരാകാശ നിലയത്തില്‍ നിലവില്‍ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണുള്ളത്.