Monday, November 28, 2022

HomeWorldറഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണം : ജി20 ഉച്ചകോടിയില്‍ മോദി

റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണം : ജി20 ഉച്ചകോടിയില്‍ മോദി

spot_img
spot_img

ദില്ലി : ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ നയതന്ത്ര ചര്‍ച്ചയിലൂടെ റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു.

രണ്ടാം ലോകമഹായുദ്ധമുണ്ടാക്കിയ നഷ്ടം ഓര്‍മ്മിപ്പിച്ചാണ് മോദിയുടെ വാക്കുകള്‍.

കൊവിഡാനന്തര ലോകം പടുത്തുയര്‍ത്തേണ്ട ചുമതല നമ്മുടെ ചുമലിലാണ്. സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ബുദ്ധന്റെയും ഗാന്ധിയുടെയും മണ്ണില്‍ ജി20 ഉച്ചകോടി നടക്കുന്നു എന്നത് ആത്മവിശ്വാസം നല്‍കുന്നു. ലോകത്തിന് സമാധാനം എന്ന സന്ദേശം നല്‍കുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും മോദി ബാലിയില്‍ പറഞ്ഞു.

ഉച്ചകോടിക്കിടെ മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി കൂടിക്കാഴ്ച നടത്തിയേക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്. അടുത്ത ജി20 ഉച്ചകോടി ഇന്ത്യയിലാണ് നടകക്കുക. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments