ടെഹ്‌റാന്‍: ഹിജാബ് പ്രക്ഷോഭം രാജ്യം മുഴുവനും വ്യാപിച്ചതോടെ ദൈവനിന്ദയുടെ പേരില്‍ ഇറാനില്‍ ആദ്യ വധശിക്ഷ.
ഹിജാബ് പ്രക്ഷോഭത്തില്‍ പങ്കെടുത്തയാള്‍ക്കു കോടതി വധശിക്ഷ വിധിച്ചുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദൈവനിന്ദയുടെ പേരിലാണു ശിക്ഷ. ഇയാളുടെ പേര് വെളിപ്പെടുത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഹിജാബ് വിരുദ്ധ പ്രക്ഷോഭവുമായി ബന്ധപ്പെട്ട ആദ്യ വധശിക്ഷയാണിത്. ടെഹ്‌റാനിലെ റവല്യൂഷണറി കോടതിയാണു ശിക്ഷ പ്രഖ്യാപിച്ചത്. കുറ്റവാളിയെ തീകൊളുത്തി കൊല്ലണമെന്നാണു വിധി. വധശിക്ഷയുടെ വലിയ പരമ്ബരയ്ക്കാണ് ഇറാന്‍ പദ്ധതിയിടുന്നതെന്നു നോര്‍വേ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇറാന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മുന്നറിയിപ്പു നല്‍കി.