Monday, December 5, 2022

HomeWorldചൈനയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 30,000 കടന്നു

ചൈനയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം 30,000 കടന്നു

spot_img
spot_img

ബെയ്ജിങ്: ചൈനയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. കോവിഡ് രോഗം തുടങ്ങിയതിന് ശേഷം ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് ബാധിതരാണ് ബുധനാഴ്ചത്തേത്.

31,454 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 27,517 പേര്‍ക്കും രോഗലക്ഷണങ്ങളില്ലെന്നും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന്, പകര്‍ച്ചവ്യാധിയെ നിയന്ത്രിക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ് ചൈന. ലോക്ഡൗണുകളും വിപുലമായ നിലയില്‍ പരിശോധനകള്‍ സംഘടിപ്പിച്ചും യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയുമാണ് കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ ചൈന ശ്രമിക്കുന്നത്.

തലസ്ഥാനമായ ബെയ്ജിങ്ങില്‍ അടക്കം സീറോ കോവിഡ് നയമാണ് നടപ്പാക്കുന്നത്. ചെറിയ വ്യാപനം ഉണ്ടായാല്‍ പോലും അടച്ചിടുന്ന അവസ്ഥയാണ്. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments