Thursday, March 28, 2024

HomeWorldമലേഷ്യന്‍ പ്രധാനമന്ത്രിയായി അന്‍വര്‍ ഇബ്രാഹിം ചുമതലയേറ്റു

മലേഷ്യന്‍ പ്രധാനമന്ത്രിയായി അന്‍വര്‍ ഇബ്രാഹിം ചുമതലയേറ്റു

spot_img
spot_img

ക്വലാലംപൂര്‍: മലേഷ്യയ്‌ക്ക് പുതിയ പ്രധാനമന്ത്രി. പകാതാന്‍ ഹാരാപാന്‍ പാര്‍ട്ടി നേതാവ് അന്‍വര്‍ ഇബ്രാഹിമിനെയാണ് പ്രധാനമന്ത്രിയായി മലേഷ്യന്‍ രാജാവ് സുല്‍ത്താന്‍ അബ്ദുള്ള അഹമ്മദ് ഷാ നാമനിര്‍ദ്ദേശം ചെയ്തത്.

വിവിധ പാര്‍ട്ടികളുടെ സംയുക്ത തീരുമാനം വന്നതോടെയാണ് പ്രധാനമന്ത്രി ആരാകണമെന്ന കാര്യത്തിലെ അനിശ്ചിതത്വം നീങ്ങിയത്.

ഭരണരംഗത്തുള്ളവരുമായി നടന്ന ചര്‍ച്ചയ്‌ക്കൊടുവിലാണ് പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ 9 പ്രവിശ്യാ ഭരണകേന്ദ്രങ്ങളുടെ തലവന്മാര്‍ ചേര്‍ന്നാണ് തീരുമാനം എടുക്കുന്നത്. ആകെ 112 പേരുടെ പിന്തുണ വേണ്ടിടത്ത് അന്‍വര്‍ ഇബ്രാഹമും എതിര്‍ സ്ഥാനാര്‍ത്ഥി മുഹിയുദ്ദീന്‍ യാസിനും ഭൂരിപക്ഷം ഒറ്റയ്‌ക്ക് തെളിയിക്കാനായിരുന്നില്ല.

യുണൈറ്റഡ് മലയ നാഷണല്‍ ഓര്‍ഗനൈസേഷന്‍ അപ്രതീക്ഷിതമായി പകാതാന്‍ ഹാരാപാന്‍ പാര്‍ട്ടിയുമായി സഖ്യത്തിലെത്താന്‍ ധാരണയായതോടെയാണ് അന്‍വര്‍ ഇബ്രാഹീമിന് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments