റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്- ക്യൂബന്‍ പ്രസിഡന്റ് മിഗ്വല്‍ ഡയസ്-കാനല്‍ കൂടിക്കാഴ്ചയില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ചാവിഷയം.
റഷ്യയ്ക്ക് മേല്‍ അമേരിക്കയുള്‍പ്പെടെ ഏര്‍പ്പെടുത്തിയ ഉപരോധത്തിനെതിരെ ഇരു നേതാക്കളും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു.
കൂടിക്കാഴ്ചയില്‍ പങ്കെടുത്ത പുടിന്റെ കൈകളിലേക്കാണ് എല്ലാവരുടേയും ശ്രദ്ധ പോയത്. പുടിന്റെ കൈകള്‍ പര്‍പ്പിള്‍ നിറമാകുന്നതായി ചിത്രങ്ങളിലും വീഡിയോയിലും കാണാം. പുടിന്റെ ആരോഗ്യ നില സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയാണ് പുതിയ ചിത്രങ്ങളും വീഡിയോയും പുറത്തെത്തിയത്.
ചര്‍ച്ചയ്ക്കിടെ പുടിന്റെ കൈകളില്‍ നിറവ്യത്യാസം ഉണ്ടായതോടെ കസേരയുടെ കൈകളില്‍ പുടിന് മുറുകെ പിടിക്കുന്നുണ്ടായിരുന്നെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു