ആറു മാസത്തെ ദൗത്യം പൂര്‍ത്തിയാക്കി മൂന്ന് ബഹിരാകാശ യാത്രികര്‍ ഭൂമിയില്‍ തിരിച്ചെത്തി. ചെന്‍ ഡോങ്, ലിയു യാങ്, കായ് സുഴെ എന്നിവരുടെ ദൗത്യ സംഘമാണ് 183 ദിവസം ബഹിരാകാശാത്ത് കഴിഞ്ഞത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12.10 നാണ് ബഹിരാകാശ യാത്രികരേയും വഹിച്ച് ഷെന്‍ഷോവ് 14 പേടകം ഭൂമിയിലെത്തിയത്. ഗോബി മരുഭൂമിയുടെ വടക്കന്‍ മേഖലയായ ഇന്നെര്‍ മംഗോളിയയിലാണ് പേടകം ഇറങ്ങിയത്.
സഞ്ചാരികള്‍ സുരക്ഷിതരാണ്.