Thursday, April 25, 2024

HomeWorldMiddle Eastകാലാവസ്ഥാ വ്യതിയാനം തടയുന്നതില്‍ വികസിത രാജ്യങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്ന് എസ് ജയശങ്കര്‍

കാലാവസ്ഥാ വ്യതിയാനം തടയുന്നതില്‍ വികസിത രാജ്യങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്ന് എസ് ജയശങ്കര്‍

spot_img
spot_img

കാലാവസ്ഥാ വ്യതിയാനം നേരിടുന്നതില്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങളില്‍ നിന്ന് വികസിത രാജ്യങ്ങള്‍ പിന്നോട്ട് പോകുന്നുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.

കാലാവസ്ഥാ വ്യതിയാനം തടയുന്നതില്‍ വികസിത രാജ്യങ്ങള്‍ക്ക് ആത്മാര്‍ത്ഥതയില്ലെന്നും അദ്ദേഹം വിമ‍ര്‍ശിച്ചു. അബുദാബിയില്‍ ആരംഭിച്ച ഇന്ത്യ ഗ്ലോബല്‍ ഫോറം യുഎഇ-2022ലായിരുന്നു വിദേശകാര്യ മന്ത്രിയുടെ പരാമര്‍ശം.

കാലാവസ്ഥാ വെല്ലുവിളികളെ സംബന്ധിച്ചുള്ള ചര്‍ച്ചയില്‍ ദരിദ്രരാഷ്ട്രങ്ങള്‍ക്ക് ധനസഹായം നല്‍കാനുള്ള വികസിത രാജ്യങ്ങളുടെ ഉത്തരവാദിത്തം, കൂട്ടായ കാലാവസ്ഥാ പ്രവര്‍ത്തനം, ഇരു രാജ്യങ്ങളിലെയും സാങ്കേതികവിദ്യയുടെ ഉയര്‍ച്ച തുടങ്ങിയവയും ഉയര്‍ന്നുവന്നു.

സംപൂജ്യ കാര്‍ബണ്‍ രഹിത ഊര്‍ജമെന്ന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിലാണ് യുഎഇ. ഇതിനായി സൗരോര്‍ജ മേഖലയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കോപ് 28നായി കാത്തിരിക്കുകയാണെന്നും യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാഷ് പറഞ്ഞു. ദരിദ്രരാഷ്ട്രങ്ങള്‍ നേരിടുന്ന കാലാവസ്ഥാ വ്യതിയാന വെല്ലുവിളികളെ നേരിടാന്‍ യുഎഇ ആതിഥ്യം വഹിക്കുന്ന കോപ്പ് 28ല്‍ പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഗോള സാങ്കേതിക പ്ലാറ്റ്‌ഫോമുകള്‍, ദേശീയ ഡാറ്റാ പ്രശ്‌നങ്ങളോട് പ്രതികരിക്കാനുള്ള ഇന്ത്യന്‍ ടെക് കമ്ബനികളുടെ ഉത്തരവാദിത്തം, ഡാറ്റാ സുരക്ഷാ പ്രശ്‌നങ്ങളില്‍ ലോകമെമ്ബാടുമുള്ള തത്സമയ വിവാദങ്ങള്‍ എന്നിവയും ചര്‍ച്ചയായി.

സാങ്കേതികവിദ്യയില്‍ നിക്ഷേപം നടത്തേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച്‌ ഡോ. അന്‍വര്‍ ച‍ര്‍ച്ചയില്‍ ഉന്നയിച്ചു. 100 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമാണ് ഇരു രാജ്യങ്ങളുടെയും ലക്ഷ്യമെന്നും 2022 ഫെബ്രുവരി മുതല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇതിനകം 30 ശതമാനം വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ്, കാലാവസ്ഥ, യുദ്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന ഭാവിയിലെ ആഗോള അസ്ഥിരതയെക്കുറിച്ച്‌ സംസാരിച്ച എസ് ജയശങ്കര്‍ വെല്ലുവിളികളെ നേരിടുന്നതില്‍ ഇന്ത്യ-യുഎഇ ഉഭയകക്ഷി ബന്ധത്തിന്റെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments