ന്യൂയോര്‍ക്ക്: ഇന്ത്യ സമ്മാനിച്ച മഹാത്മ ഗാന്ധിയുടെ പ്രതിമ ന്യൂയോര്‍ക്കിലെ യുഎന്‍ ആസ്ഥാനത്ത് അനാച്ഛാദനം ചെയ്തു.
ഐക്യരാഷ്ട്രസഭയുടെ നോര്‍ത്ത് ലോണില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും യു.എന്‍. സെക്രട്ടറി അന്റോണിയോ ഗുട്ടെറസും ചേര്‍ന്നാണ് പ്രതിമ അനാച്ഛാദനം ചെയ്തത്.
ചടങ്ങില്‍ മഹാത്മാഗാന്ധിയുടെ പ്രിയപ്പെട്ട ഭജന്‍ ‘വൈഷ്ണവ് ജന്‍ തോ’ ചൊല്ലുകയും ‘രാഷ്ട്രപിതാവിന്’ പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തു.
അക്രമം, സായുധ സംഘട്ടനങ്ങള്‍, മാനുഷിക അടിയന്തരാവസ്ഥകള്‍ തുടങ്ങിയവയാണ് ലോകം പൊരുതുമ്ബോള്‍ മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ ലോകമെമ്ബാടും സമാധാനവും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ നയിക്കുന്നത് തുടരുമെന്ന് എസ്. ജയ്ശങ്കര്‍ പറഞ്ഞു.
മഹാത്മാഗാന്ധിയുടെ പ്രതിമ യു.എന്നില്‍ അനാച്ഛാദനം ചെയ്യുന്നത് ഈ ആശയങ്ങള്‍ നന്നായി പിന്തുടരാനും ഐക്യരാഷ്ട്രസഭയുടെ അടിസ്ഥാന ലക്ഷ്യമായ സമാധാനപരമായ ലോകം സൃഷ്ടിക്കാനുമുള്ള ഓര്‍മപ്പെടുത്തലാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധിയെപ്പോലെ ഐക്യരാഷ്ട്രസഭയുടെ ലക്ഷ്യങ്ങളോടും മൂല്യങ്ങളോടും യോജിച്ചുപോകുന്ന ചുരുക്കം ചിലര്‍ ചരിത്രത്തിലുണ്ടെന്ന് തന്റെ ഈ വര്‍ഷത്തെ ഇന്ത്യാ സന്ദര്‍ശനം ഓര്‍മിപ്പിച്ചുവെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ഗുട്ടെറസ് വ്യക്തമാക്കി.