Monday, October 7, 2024

HomeWorldഇന്ത്യന്‍ വംശജന്‍ ലിയോ വരദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി

ഇന്ത്യന്‍ വംശജന്‍ ലിയോ വരദ്കര്‍ അയര്‍ലന്‍ഡ് പ്രധാനമന്ത്രി

spot_img
spot_img

ഡബ്ലിന്‍: അയര്‍ലന്‍ഡ് പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജനായ ലിയോ വരദ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ രാജിവച്ചു.

2025 തെരഞ്ഞെടുപ്പ് വരെ മാര്‍ട്ടിന്‍ ഉപപ്രധാനമന്ത്രിയാകും, കൂടാതെ വിദേശകാര്യ മന്ത്രി സ്ഥാനവും അദ്ദേഹം വഹിക്കുമെന്നാണ് വിവരം.

അയര്‍ലന്‍ഡില്‍ പ്രധാനമന്ത്രി പദത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായ വരദ്കര്‍ രാജ്യത്തിന്‍റെ ചരിത്രത്തിലെ സ്വവര്‍ഗാനുരാഗിയായ ആദ്യ പ്രധാനമന്ത്രി കൂടിയാണ്.

ഭരണമുന്നണിയിലെ സഖ്യകക്ഷികള്‍ തമ്മിലുള്ള ധാരണ അനുസരിച്ചാണ് മന്ത്രിസഭാ പുനഃസംഘടനയില്‍ ഉപപ്രധാനമന്ത്രിയായിരുന്ന 43 കാരനായ വരദ്കര്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടത്. മുമ്ബ് 2017 – 2020 കാലയളവില്‍ വരദ്കര്‍ പ്രധാനമന്ത്രിയായിരുന്നു.

കൂട്ടുകക്ഷി സര്‍ക്കാരിന്‍റെ ധാരണയനുസരിച്ച്‌ നിലവിലെ പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍ രണ്ടരവര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതിനാലാണ് വരദ്കര്‍ വീണ്ടും അധികാരത്തിലെത്തുന്നത്. വരദ്കറുടെ പിതാവ് അശോക് വരദ്കര്‍ മഹാരാഷ്ട്ര സ്വദേശിയാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments