സിയോള്‍ : ഉത്തര കൊറിയ രണ്ട് മിസൈലുകള്‍ പരീക്ഷിച്ചെന്ന് ദക്ഷിണ കൊറിയ. രണ്ടു മിസൈലുകളും തങ്ങളെ ലക്ഷ്യമാക്കി പരീക്ഷിച്ചവയാണെന്നും കിഴക്കന്‍ കടലിലാണ് അവ പതിച്ചതെന്നും ദക്ഷിണ കൊറിയ ആരോപിച്ചു.
മധ്യദൂര മിസൈലുകളാണ് പരീക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ രണ്ടു മാസത്തിനകം ആണവ പോര്‍മുന ഘടിപ്പിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകള്‍ ഉത്തര കൊറിയ തുടര്‍ച്ചയായി വിക്ഷേപിക്കുകയാണ്. ആ പരമ്ബരയിലെ ഏറ്റവും പുതിയ ആരോപണമാണ് ദക്ഷിണ കൊറിയ കിം ജോംഗ് ഉന്നിനെതിരെ ആരോപിക്കുന്നത്.
മിസൈലുകള്‍ പകല്‍ സമയത്താണ് പരീക്ഷിച്ചത്. വടക്കന്‍ പോംഗ്യാന്‍ പ്രവിശ്യയിലെ തോംഗ്ചാംഗ് ആര്‍ഐ മേഖലയില്‍ നിന്ന് 11.13നും 12.05നുമാണ് വിക്ഷേപണം നടന്നിരി ക്കുന്നത്. മിസൈലുകളെല്ലാം കുത്തനെ ആകാശത്തേയ്‌ക്കാണ് പായിച്ചിട്ടുള്ളത്. രണ്ടു മിസൈലുകളും പരമാവധി 500 കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം കടലില്‍ പതിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നും ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങള്‍ പറഞ്ഞു.
തങ്ങള്‍ക്കെതിരെ തുടര്‍ച്ചയായ പ്രകോപനമാണ് നടക്കുന്നത്. അന്താരാഷ്‌ട്ര നിയമങ്ങളെ മുഴുവന്‍ ലംഘിച്ചാണ് ഉത്തര കൊറിയ ആണവ മിസൈലുകള്‍ തയ്യാറാക്കുന്നത്. ദക്ഷിണ കൊറിയ അറിയിച്ചു.